ദു:ഖവെള്ളിയാഴ്ച വിശ്വാസികള്‍ക്ക് സന്തോഷദിനം നേര്‍ന്ന് ബിജെപി നേതാക്കളുടെ ആശംസ
ദു:ഖവെള്ളിയാഴ്ച വിശ്വാസികള്‍ക്ക് സന്തോഷദിനം നേര്‍ന്ന് ബിജെപി നേതാക്കളുടെ ആശംസ
ട്വീറ്റ് കണ്ട് ഞെട്ടിയവരുടെ പ്രതികരണങ്ങള്‍ കണ്ട് ചില നേതാക്കള്‍ തിരുത്തിയെങ്കിലും മറ്റ് ചിലര്‍ക്ക് ഇപ്പോഴും കാര്യം പിടികിട്ടിയിട്ടില്ല.
ദു:ഖവെള്ളിയാഴ്ചയിലും ക്രൈസ്തവര്‍ക്ക് സന്തോഷദിനം നേര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബിജെപി നേതാക്കളുടെ ആശംസ.
ട്വീറ്റ് കണ്ട് ഞെട്ടിയവരുടെ പ്രതികരണങ്ങള്‍ കണ്ട് ചില നേതാക്കള്‍ തിരുത്തിയെങ്കിലും മറ്റ് ചിലര്‍ക്ക് ഇപ്പോഴും കാര്യം പിടികിട്ടിയിട്ടില്ല.
ആഘോഷദിനങ്ങളില്‍ ആശംസകള്‍ നേര്‍ന്നില്ലെങ്കില്‍ മോശമല്ലെ ഇരിക്കട്ടെ ദുഖവെള്ളി ദിനത്തിലും ഒരാശംസ എന്ന് കരുതിയാവണം കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ, ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍, സുരേഷ് പ്രഭു, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ ക്രൈസ്തവര്‍ക്ക് ആശംസയുമായി ട്വിറ്ററില്‍ എത്തിയത്. ഇത്രേം പൊല്ലാപ്പാവുമെന്ന് ട്വീറ്റുമ്പോള്‍ കരുതിയില്ല.
ട്വീറ്റുകള്‍ ഇങ്ങനെ - എല്ലാവര്‍ക്കും നന്മയും സമൃദ്ധിയും നേരുന്നു.. ഹാപ്പി ഗുഡ് ഫ്രൈഡേ..
ട്വീറ്റ് കണ്ടവര്‍ ഒന്ന് ഞെട്ടി. ചിലര്‍ തിരുത്തിയും വിമര്‍ശിച്ചും നേതാക്കള്‍ക്ക് സന്ദേശം അയച്ചു. കാര്യം കൈവിട്ട് പോയെന്ന് മനസ്സിലായ മഹേഷ് ശര്‍മ്മ വൈകീട്ടോടെ ട്വീറ്റ് പിന്‍വലിച്ചു.
കാര്യങ്ങളൊക്കെ ഒരു ദിവസമെടുത്ത് പഠിച്ചെന്ന് വ്യക്തമാക്കി പുതിയ ട്വീറ്റ് വൈകീട്ടോടെ പ്രത്യക്ഷപ്പെട്ടു. പക്ഷേ ഈ പുകിലൊക്കെ നടന്നിട്ടും ഷാനവാസ് ഹുസൈന് കാര്യമെന്തെന്ന് പിടികിട്ടിയിട്ടില്ല.
Adjust Story Font
16