കെജരിവാള്‍ സര്‍ക്കാറിന്റെ എല്ലാ പരസ്യബോര്‍ഡുകളും എടുത്തുമാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി.ജെ.പി


കെജരിവാള്‍ സര്‍ക്കാറിന്റെ എല്ലാ പരസ്യബോര്‍ഡുകളും എടുത്തുമാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി.ജെ.പി
ബി.ജെ.പി ഡല്‍ഹി ബി.ജെ.പി ജനറല്‍ സെക്രട്ടറി കുല്‍ജീത്ത് സിങ്ങ് ചഹലാണ് ഇതു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.കെ ശ്രീവാസ്തവക്ക് കത്തയച്ചത്.
മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ തലസ്ഥാന നഗരിയിലെ എ.എ.പിയുടെ എല്ലാ പരസ്യബോര്‍ഡുകളും എടുത്തുമാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി.ജെ.പി. ഡല്‍ഹി ബി.ജെ.പി ജനറല്‍ സെക്രട്ടറി കുല്‍ജീത്ത് സിങ്ങ് ചഹലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.കെ ശ്രീവാസ്തവക്ക് കത്തയച്ചത്. രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറും സ്ഥാപിച്ച നിയമവിരുദ്ധമായ എല്ലാ ബോര്‍ഡുകളും പോസ്റ്ററുകളും മാറ്റുന്നത് സംബന്ധിച്ച മോല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയോടും പൊലീസ് കമ്മീഷണറോടും ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു. അടുത്തമാസമാണ് ഡല്‍ഹിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്.
Adjust Story Font
16