ഇവിഎം ഹാക്കത്തോണ്‍ : പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ടുതട്ടില്‍
ഇവിഎം ഹാക്കത്തോണ്‍ : പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ടുതട്ടില്‍
പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കില്ല; എന്‍സിപി അടക്കം 8 പാര്‍ട്ടികള്‍ തയ്യാറെന്ന് കമ്മീഷന്‍
ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ ക്രമക്കേടുകള്‍ക്ക് വിധേയമാക്കാമെന്ന് തെളിയിക്കാനുള്ള ഹാക്കത്തോണില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ടുതട്ടില്‍. സിപിഎം എന്‍സിപി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയച്ചപ്പോള്‍ കോണ്‍ഗ്രസും എഎപിയും ഉള്‍പ്പെടുന്ന പാര്‍ട്ടികള്‍ വിട്ടുനിന്നു. ഹാക്കത്തോണിന്റെ നിയമങ്ങളും നിബന്ധനകളും അംഗീകരിക്കാനാകില്ലെന്നെ നിലപാടാണ് വിട്ടുനിന്ന പാര്‍ട്ടികള്‍ക്കുള്ളത്.
ഉത്തര്‍പ്രദേശ് അടക്കം 5 സംസ്ഥാനങ്ങളിലെ നിയമഭാ തെരഞ്ഞെടുപ്പിന് ശേഷം ഇലക്ടോണിക്ക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ആരോപണം പ്രതിപക്ഷം ശക്തമാക്കിയതോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ ഹാക്കത്തോണില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും ഭിന്നത രൂപപ്പെട്ടു. സിപിഎം, എന്‍സിപി ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും കോണ്‍ഗ്രസും എഎപിയും വിട്ടുനില്‍ക്കാനാണ് തീരുമാനം. ആര്‍ജെഡി സന്നദ്ധത അറിയിച്ചെങ്കിലും സമയപരിധി അവസാനിച്ചതിനാല്‍ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിട്ടില്ല.
ഹാക്കത്തോണിന്റെ നിയമങ്ങളും നിബന്ധനകളും അംഗീകരിക്കാനാകില്ലെന്നാണ് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. ഇലക്ടോണിക്ക് വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകള്‍, പ്രസ് ബട്ടണ്‍ എന്നിവ മാത്രമാണ് പരിശോധിക്കാനാവുക, പ്രദര്‍ശിപ്പിച്ച മുറിയില്‍ നിന്നും യന്ത്രം നീക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളില്‍ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.
മദര്‍ ബോര്‍ഡ് വഴിയാണ് ക്രമക്കേടുകള്‍ നടത്താനാവുക എന്നിരിക്കെ പരിശോധിക്കാവുന്ന ഭാഗങ്ങളില്‍ നിന്നും മദര്‍ ബോര്‍ഡ് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും എഎപി ഉള്‍പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. മദര്‍ ബോര്‍ഡ് കൂടി പരിശോധിക്കാന്‍ അനുവദിക്കണം എന്ന എഎപിയുടെ ആവശ്യം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.
Adjust Story Font
16