രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ എത്രപേര്‍ക്ക് ജോലി നല്‍കി എന്നതിന് കണക്കുകളില്ലെന്ന് നീതി ആയോഗ്
രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ എത്രപേര്‍ക്ക് ജോലി നല്‍കി എന്നതിന് കണക്കുകളില്ലെന്ന് നീതി ആയോഗ്
രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവന്ന സര്‍വ്വേകള്‍ തെറ്റാണെന്നാണ് നീതി ആയോഗിന്റെ വാദം
രാജ്യത്തെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്രപേര്‍ക്ക് ജോലി നല്‍കി എന്നത് സംബന്ധിച്ച് കണക്കുകളില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍. അതേസമയം രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് പുറത്തുവരുന്ന സര്‍വ്വേഫലങ്ങള്‍ തെറ്റാണെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ആനന്ദ് പനഗരി പറഞ്ഞു. രാജ്യം ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അരവിന്ദ് പനഗരി പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവന്ന സര്‍വ്വേകള്‍ തെറ്റാണെന്നാണ് നീതി ആയോഗിന്റെ വാദം. വിവരശേഖരണത്തിനായി സ്വീകരിച്ച മാര്‍ഗം തെറ്റാണെന്നും ഇതിനായി എടുത്ത സാംപിളുകള്‍ ശരിയായിരുന്നില്ലെന്നും വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ പറഞ്ഞു. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്രപേര്‍ക്ക് തൊഴില്‍ നല്‍കി എന്നത് സംബന്ധിച്ച കണക്കുകള്‍ തങ്ങളുടെ കൈവശമില്ലെന്നും അരവിന്ദ് പനഗരിയ വ്യക്തമാക്കി. എന്നാല്‍ ഇതിനായി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സര്‍വ്വേ ആരംഭിച്ചുകഴിഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനമാകുമെന്നും 2019 ഓടെ ഇത് 8 ശതമാനമായി ഉയരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ കള്ളപണത്തെ ബാധിച്ചതാണ് കെട്ടിടനിര്‍മാണരംഗത്തെ ഇടിവിന് കാരണമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വിശദീകരിച്ചു.
Adjust Story Font
16