നജീബിന്‍റെ തിരോധാനത്തിന് ഒരാണ്ട്, എങ്ങുമെത്താതെ അന്വേഷണം
നജീബിന്‍റെ തിരോധാനത്തിന് ഒരാണ്ട്, എങ്ങുമെത്താതെ അന്വേഷണം
വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ നജീബിന്‍റെ മാതാവ് അടക്കമുള്ളവരും ഇന്നലെ രാത്രി സിബിഐ ആസ്ഥാനത്തിന് മുന്നില്‍ നടുറോഡില്‍ കുത്തിയിരുന്നു.
ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്‍റെ തിരോധാനത്തിന് ഇന്ന് ഒരാണ്ട്. ഡല്‍ഹി പോലീസില്‍ നിന്നും സിബിഐ ഏറ്റടുത്ത് അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. നജീബിനായി വിദ്യാര്‍ത്ഥികളും മാതാവടക്കമുള്ള ബന്ധുക്കളും ഇന്നും തെരുവിലാണ്.
എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് പിന്നാലെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍മുറിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് നജീബ് അഹമ്മദെന്ന പി.ജി. വിദ്യാര്‍ത്ഥിയെ കാണാതാകുന്നത്. അന്ന് തൊട്ട് ക്യാമ്പസിലും പുറത്തുമായി വിദ്യാര്‍ത്ഥികളും നജീബിന്‍റെ ഉമ്മ ഫാത്തിമ നഫീസും സമരത്തിലുണ്ട്.
ഡൽഹി പൊലീസിന്‍റെ അന്വേഷണം എങ്ങുമെത്താതിനെത്തുടർന്ന് ഡൽഹി ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. എന്നാല്‍ മാസങ്ങളായിട്ടും സി.ബി.ഐ അന്വേഷണവും എങ്ങമെത്തിയിട്ടില്ല. തെളിവുകള്‍ ശേഖരിക്കുകയാണെന്നാണ് വിശദീകരണം. നജീബിനെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷിക തുക പത്തുലക്ഷമാക്കി സി.ബി.ഐ ഉയര്‍ത്തിയിട്ടുണ്ട്. അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് നജീബിന്‍റെ മാതാവ് നല്‍കിയ ഹരജി നാളെ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.
Adjust Story Font
16