ഷാ രാജകുമാരനെക്കുറിച്ച് ഒന്നും മിണ്ടില്ല; മിണ്ടാന്‍ ആരെയും അനുവദിക്കില്ല: മോദിയെ പരിഹസിച്ച് രാഹുല്‍
ഷാ രാജകുമാരനെക്കുറിച്ച് ഒന്നും മിണ്ടില്ല; മിണ്ടാന്‍ ആരെയും അനുവദിക്കില്ല: മോദിയെ പരിഹസിച്ച് രാഹുല്‍
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുലിന്റെ പരിഹാസം. "സുഹൃത്തുക്കളെ ഷാ രാജകുമാരനെക്കുറിച്ച് ഒന്നും മിണ്ടില്ല; മിണ്ടാന്‍ ആരെയും അനുവദിക്കില്ല" എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ജയ് ഷായുടെ കമ്പനിയുടെ അനധികൃത വളര്‍ച്ച സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ട ദ വയര്‍ എന്ന വെബ്സൈറ്റിന് വിലക്കേര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുമ്പോഴാണ് ദ വയര്‍ അമിത് ഷായുടെ മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടത്.
Adjust Story Font
16