ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി മഹാരാഷ്ട്രയില്‍ നിന്നും 250 മുസ്‌ലിംകളെ ഇറക്കും
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി മഹാരാഷ്ട്രയില്‍ നിന്നും 250 മുസ്‌ലിംകളെ ഇറക്കും
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മഹാരാഷ്ട്രയില്‍ നിന്നും മുസ്‌ലിംകളെ ഇറക്കുന്നു
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മഹാരാഷ്ട്രയില്‍ നിന്നും മുസ്‌ലിംകളെ ഇറക്കുന്നു. 250 പേരടങ്ങുന്ന സംഘത്തെയാണ് പ്രചാരണത്തിന് എത്തിക്കുക. നവംബര്‍ നാലിനോ അഞ്ചിനോ ആദ്യ സംഘം ഗുജറാത്തിലേക്ക് യാത്രതിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രത്തിന്റെയും ഗുജറാത്ത് സര്‍ക്കാരിന്റെയും വിവിധ ക്ഷേമ പദ്ധതികള്‍ മുസ്‌ലിംകള്‍ക്ക് സഹായകരമായിട്ടുണ്ടെന്ന് ബിജെപിയുടെ മുംബൈയിലെ വൈസ് പ്രസിഡന്‍റ് ഹൈദര്‍ അസം പറഞ്ഞു. ഗുജറാത്തിലെ മുസ്‌ലിം വോട്ടര്‍മാരെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന കാര്യവും പ്രചാരണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഹൈദര്‍ അസം പറഞ്ഞു.
ഇക്കാലമത്രയും ഗുജറാത്തില്‍ മുസ്‌ലിംകള്‍ ബിജെപിയെ നിശബ്ദമായാണ് പിന്തുണച്ചിരുന്നതെന്നും ഇത്തവണ പിന്തുണ തുറന്നു പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുമെന്നും മൈനോറിറ്റി മോര്‍ച്ച പ്രസിഡന്റ് വസീം ഖാന്‍ പറഞ്ഞു. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബര്‍ 9നും 14നുമാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.
Adjust Story Font
16