2 ജി: യുപിഎ സര്‍ക്കാരിനെ താഴെയിറക്കിയ അഴിമതി
2 ജി: യുപിഎ സര്‍ക്കാരിനെ താഴെയിറക്കിയ അഴിമതി
രണ്ടാം യുപിഎ സര്‍ക്കാര്‍ കാലത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു 2 ജി.
രണ്ടാം യുപിഎ സര്‍ക്കാര്‍ കാലത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു 2 ജി. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്‍റെ പ്രധാന കാരണവും ഇതുതന്നെ. ഭരണം കൈവിടും മുമ്പേ ആരോപണ വിധേയരായ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും അധികാരം നഷ്ടമായി.
ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ മാന്യതയുടെയും സുതാര്യ പൊതുപ്രവര്‍ത്തനത്തിന്‍റെയും ആള്‍രൂപമായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ തന്നെ ഒരു വേള സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയ അഴിമതിയാണ് 2 ജി. പ്രധാന മന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന പ്രതിപക്ഷ ആക്ഷേപത്തിന് ശക്തി പകര്‍ന്ന് കേസിലെ പ്രതിയും മുന്‍ ടെലകോം മന്ത്രിയുമായ എ രാജ തന്നെ രംഗത്തെത്തി. അഴിമതി പരിശോധിക്കാന്‍ പാര്‍ലമെന്‍ററി സമിതി വേണമെന്ന പ്രതിപക്ഷ ആവശ്യം ആദ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അതോടെ പാര്‍ലമെന്‍റ് സമ്മേളനം പല തവണ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. പിന്നീട് രൂപീകരിച്ച സംയുക്ത പാര്‍ലമെന്‍ററി സമിതി പ്രധാനമന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുന്ന സാഹചര്യമുണ്ടായി. എങ്കിലും സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ മന്‍മോഹന്‍ സിംഗ് തയ്യാറായില്ല.
ദേശീയ രാഷ്ട്രീയത്തെ പൊതുവിലും തമിഴ്നാട് രാഷ്ട്രീയത്തെ വിശേഷിച്ചും പിടിച്ച് കുലുക്കി 2 ജി അഴിമതി. രാജയുടെ രാജിക്കായി രാഷ്ട്രീയ സമ്മര്‍ദ്ദമേറിയപ്പോഴും രാജയെ രാജി വെപ്പിക്കില്ലെന്ന ഡിഎംകെയുടെ നിലപാടിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടുമടക്കേണ്ടി വന്നു. കരുണാനിധി അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ജയലളിത രംഗത്തെത്തി. ആ പ്രചാരണം ഡിഎംകെയെ തറപറ്റിക്കുന്നതിനും പിന്നീട് തമിഴ്നാട് രാഷ്ട്രീയം സാക്ഷ്യം വഹിച്ചു.
Adjust Story Font
16