സ്ത്രീകള്‍ക്ക് തനിച്ച് ഹജ്ജിന് അനുമതി; മോദി ക്രെഡിറ്റ് അടിച്ചുമാറ്റുകയാണെന്ന് ഒവൈസി
സ്ത്രീകള്‍ക്ക് തനിച്ച് ഹജ്ജിന് അനുമതി; മോദി ക്രെഡിറ്റ് അടിച്ചുമാറ്റുകയാണെന്ന് ഒവൈസി
സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചാല്‍ അതിന്റെ ക്രെഡിറ്റും മോദി ഏറ്റെടുക്കുമെന്ന് ഒവൈസി പരിഹസിച്ചു.
ഹജ്ജ് കര്‍മങ്ങള്‍ക്ക് തനിച്ച് പോകാന്‍ സ്ത്രീകള്‍ക്ക് സൌകര്യമൊരുക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന നരേന്ദ്ര മോദിയുടെ അവകാശവാദത്തെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. സൗദി നിയമത്തില്‍ ഇളവ് വരുത്തിയതോടെയാണ് സ്ത്രീകള്‍ക്ക് തനിച്ച് ഹജ്ജ് തീര്‍ത്ഥാടനത്തിന് സൗകര്യമൊരുങ്ങിയത്. എല്ലാത്തിന്‍റെയും ക്രെഡിറ്റ് ഏറ്റെടുക്കുക എന്നത് മോദിയുടെ ശീലമാണെന്ന് ഒവൈസി പരിഹസിച്ചു.
തീര്‍ത്ഥാടക സംഘത്തിനൊപ്പമാണെങ്കില്‍ പുരുഷന്റെ തുണയില്ലാത്ത 45 വയസ് കഴിഞ്ഞ സ്ത്രീകളെ ഹജ്ജ് നിര്‍വഹിക്കാന്‍ സൗദി നേരത്തെ തന്നെ അനുവദിക്കുന്നുണ്ട്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇങ്ങനെ ഹജ്ജിന് പോകുന്നുണ്ടെന്നും ഒവൈസി പറഞ്ഞു.
പുരുഷന്‍റെ തുണയുള്ള സ്ത്രീകള്‍ക്ക് മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയൂ എന്നത് അനീതിയാണെന്നും ആ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളയുകയാണെന്നുമാണ് മോദി കഴിഞ്ഞ ദിവസം മന്‍കീ ബാത്തില്‍ അവകാശപ്പെട്ടത്. സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചാല്‍ അതിന്റെ ക്രെഡിറ്റും മോദി ഏറ്റെടുക്കുമെന്ന് ഒവൈസി പരിഹസിച്ചു. മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മോദിക്ക് കരുതലുണ്ടെങ്കില്‍ 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിക്ക് നീതി നല്‍കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
Adjust Story Font
16