ഓറഞ്ച് പാസ്‍പോർട്ടിനെതിരെ പ്രവാസികൾ
ഓറഞ്ച് പാസ്‍പോർട്ടിനെതിരെ പ്രവാസികൾ
കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരൻമാരായി കാണുന്ന തീരുമാനം ഉടനടി തിരുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്
കുടിയേറ്റ തൊഴിലാളികളുടെ പാസ്പോർട്ടിന്ഓറഞ്ച് നിറം നൽകാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം. കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരൻമാരായി കാണുന്ന തീരുമാനം ഉടനടി തിരുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. വിവേചന നടപടിക്കെതിരെ കേന്ദ്രസർക്കാറിന് പ്രവാസി കൂട്ടായ്മകൾ നിവേദനവും കൈമാറും.
രാജ്യത്തെ എല്ലാ പൗരൻമാർക്കും കടുംനീല നിറമുള്ള പാസ്‍പോർട്ട് എന്നതു മാറ്റി എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടേത് ഓറഞ്ചു നിറത്തിലാക്കാനാണ് തീരുമാനം. മൂന്നംഗ സമിതിയുടെ നിർദേശം കണക്കിലെടുത്താണ് മാറ്റം. എന്നാൽ പുറംരാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന അവിദഗ്ധ ഇന്ത്യൻ തൊഴിലാളികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകർക്ക്. പാസ്പോർട്ടിൽ വേർതിരിവ് വരുത്തുന്നത് സങ്കടകരമാണെന്ന് കുടിയേറ്റ തൊഴിലാളികളും പറയുന്നു.
കുടുംബവിവരം, മേൽവിലാസം എന്നിവ രേഖപ്പെടുത്തുന്ന പാസ്പോർട്ടിലെ അവസാന പേജ് ഒഴിച്ചിടാനുള്ള തീരുമാനവും പ്രവാസികളെ പ്രതികൂലമായി ബാധിക്കും. ബന്ധുക്കളെയും മറ്റും നാട്ടിൽ നിന്ന് കൊണ്ടുവരാൻ മറ്റു തെളിവുകൾ തേടേണ്ട ഗതികേടാവും ഇതോടെ രൂപപ്പെടുക.
Adjust Story Font
16