Quantcast

കാവി വിവാദം: യുപി ഹജ്ജ്​ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി

MediaOne Logo

admin

  • Published:

    3 Jun 2018 1:32 AM GMT

കാവി വിവാദം: യുപി ഹജ്ജ്​ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി
X

കാവി വിവാദം: യുപി ഹജ്ജ്​ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി

ആരു​ടെ നിർദേശപ്രകാരമാണ്​ ഹജ്ജ്​ കമ്മിറ്റി ഒാഫിസിന്​ കാവിനിറം നൽകിയതെന്നും പിന്നീട്​ നിറം മാറ്റിയത്​ എന്തിനാണെന്നും വി​ശദീകരിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാവിനിറം മാറ്റിയതിനുള്ള ചെലവ്​ ആര്

ഉത്തർപ്രദേശ്​ ഹജ്ജ്​ കമ്മിറ്റി ഓഫിസിന്​ കാവിനിറമുള്ള പെയിൻറ്​ അടിക്കുകയും പിന്നീട്​ മാറ്റുകയും ചെയ്​ത സംഭവത്തിൽ സെക്രട്ടറിക്കെതിരെ നടപടി. യു.പി സർക്കാറാണ്​ ഹജ്ജ്​ കമ്മിറ്റി സെക്രട്ടറി ആർ.പി. സിങ്ങിനെ പുറത്താക്കിയത്​. അദ്ദേഹത്തോടും ഹജ്ജ്​ കമ്മിറ്റിയോടും വിശദീകരണം തേടുകയും ചെയ്തു.

വഖഫ്​-ഹജ്ജ്​ മന്ത്രി മുഹ്​സിൻ റിസയാണ്​ നടപടിയെടുത്തത്​. നേര​േത്ത, ആർ.പി. സിങ്ങിന്​ നോട്ടീസ്​ നൽകിയിരുന്നു. ന്യൂനപക്ഷക്ഷേമ ഡയറക്​ടറേറ്റിൽ ജോയൻറ്​ ഡയറക്​ടറായ ആർ.പി. സിങ്​ ഹജ്ജ്​ സെ​ക്രട്ടറിയുടെ അധിക ചുമതലയാണ്​ വഹിച്ചത്​.ആരു​ടെ നിർദേശപ്രകാരമാണ്​ ഹജ്ജ്​ കമ്മിറ്റി ഒാഫിസിന്​ കാവിനിറം നൽകിയതെന്നും പിന്നീട്​ നിറം മാറ്റിയത്​ എന്തിനാണെന്നും വി​ശദീകരിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാവിനിറം മാറ്റിയതിനുള്ള ചെലവ്​ ആര്​ വഹിക്കുമെന്നതുൾപ്പെടെ ഏഴ്​ കാര്യങ്ങളിലാണ്​ വിശദീകരണം ആവശ്യപ്പെട്ടത്​.

കാവിനിറം മാറ്റാനുള്ള പെയിൻറ്​ വാങ്ങിയതിന്‍റെ ടെൻഡർ, പ​ങ്കെടുത്ത കമ്പനികളുടെ പേരുകൾ, കരാറുകാരനെതിരെ എന്തു നടപടിയെടുത്തു തുടങ്ങിയ ചോദ്യങ്ങളുമുണ്ട്​.

TAGS :

Next Story