Quantcast

കസ്ഗഞ്ച്: ആക്രമണം നടന്നത് മുസ്ലിംകള്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങുന്നതിനിടെ‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

MediaOne Logo

Muhsina

  • Published:

    3 Jun 2018 9:59 AM GMT

കസ്ഗഞ്ച്: ആക്രമണം നടന്നത് മുസ്ലിംകള്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങുന്നതിനിടെ‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
X

കസ്ഗഞ്ച്: ആക്രമണം നടന്നത് മുസ്ലിംകള്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങുന്നതിനിടെ‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരംഗായാത്രയെ മുസ്‌ലിംകള്‍ തടഞ്ഞുവെന്നും തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍..

കസ്ഗഞ്ച് സംഘര്‍ഷം നടക്കുന്ന സമയത്ത് മുസ്ലിംകള്‍ റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. തങ്ങളുടെ കോളനിയില്‍ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് തിരംഗായാത്രയെ മുസ്‌ലിംകള്‍ തടഞ്ഞുവെന്നും തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ സംഘര്‍ഷമുണ്ടാകുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സംഘര്‍ഷം നടക്കുന്നതിന് മുമ്പ് മുസ്ലിംകള്‍ റിപ്പബ്ലിക് ദിനാഘോഷത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നതാണ് ദൃശ്യങ്ങളില്‍. ത്രിവര്‍ണ നിറങ്ങളില്‍ ബലൂണുകള്‍ കൊണ്ട് കെട്ടിടങ്ങള്‍ അലങ്കരിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്നാണ് ആള്‍ക്കൂട്ടം നിന്നിരുന്നതിന്റെ തൊട്ടടുത്ത് സംഘര്‍ഷമുണ്ടാകുന്നത്. ശബ്ദം കേട്ടാണ് ഇവര്‍ സംഭവമറിയുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തിരംഗ യാത്ര എന്ന പേരില്‍ നടത്തിയ ബൈക്ക് റാലിക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നെഞ്ചില്‍ വെടിയേറ്റാണ് 22 കാരനായ ചന്ദന്‍ ഗുപ്ത മരിച്ചത്. എന്നാല്‍ കോളനിയിലൂടെ നടത്തിയ തിരംഗായാത്രയെ മറ്റു സമുദായക്കാര്‍ തടഞ്ഞുവെന്നും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടുവെന്നുമാണ് എഫ്ഐആറിലും രേഖപ്പെടുത്തിയിരിക്കുന്നത്.

TAGS :

Next Story