Quantcast

അംബേദ്കര്‍ സിനിമ പ്രദര്‍ശിപ്പിക്കണം: നിയമനടപടിക്കൊരുങ്ങി ദലിത് പാന്തേഴ്സ്

MediaOne Logo

Khasida

  • Published:

    3 Jun 2018 3:20 PM GMT

അംബേദ്കര്‍ സിനിമ പ്രദര്‍ശിപ്പിക്കണം: നിയമനടപടിക്കൊരുങ്ങി ദലിത് പാന്തേഴ്സ്
X

അംബേദ്കര്‍ സിനിമ പ്രദര്‍ശിപ്പിക്കണം: നിയമനടപടിക്കൊരുങ്ങി ദലിത് പാന്തേഴ്സ്

കേന്ദ്ര സര്‍ക്കാര്‍ ‍9 കോടി മുതല്‍ മുടക്കി ചിത്രീകരിച്ച അംബേദ്കര്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കേന്ദ്ര സര്‍ക്കാര്‍ ‍9 കോടി മുതല്‍ മുടക്കി ചിത്രീകരിച്ച അംബേദ്കര്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മനുഷ്യാവകാശ പ്രവർത്തകരും ഗവേഷകരുമടക്കം നാളുകളായി സിനിമക്ക്​ വേണ്ടി കാത്തിരിക്കുകയാണ്​. ഈ സാഹചര്യത്തിൽ കോടതി ഇടപെട്ട്​ സിനിമ പ്രദർശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേരള ദളിത് പാന്തേഴ്സ് എന്ന സംഘടന.

1999ൽ ദേശീയ ചലചിത്ര വികസന കോർപറേഷന്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലേക്ക്​മൊഴിമാറ്റി പ്രദർശിപ്പിക്കണമെന്നാണാവശ്യമാണ് ശക്തമാകുന്നത്. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത 'അംബേദ്കർ' സിനിമയില്‍ മമ്മൂട്ടിയാണ് അഭിനിയിച്ചത്. ചിത്രീകരണം പൂർത്തിയായെങ്കിലും ഒരിക്കൽ ​പോലും ​ഏതെങ്കിലും ദേശീയ ടി.വി നെറ്റ്‍വർക്ക്​ മുഖേന ചിത്രം പ്രദർശിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യ​പ്പെട്ട്​ നിരവധി നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.

അംബേദ്​കറുടെ 120ാം ജൻമദിനത്തോടനുബന്ധിച്ച്​ പ്രദർശനത്തിന്​ അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ്​കഴിഞ്ഞ വർഷം നിവേദനം നൽകിയിരുന്നു​.​ കേരള ദലിത്​പാന്തേഴ്സി​െൻറ 30ാം വാർഷികാഘോഷങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ സിനിമ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഇത്തവണയും സംഘടന നിവേദനം നൽകിയിട്ടുണ്ട്.

TAGS :

Next Story