തെര്‍മോകോള്‍ കൊണ്ടുള്ള ടോയ്‍ലറ്റുമായി പൂനെ സ്വദേശി
തെര്‍മോകോള്‍ കൊണ്ടുള്ള ടോയ്‍ലറ്റുമായി പൂനെ സ്വദേശി
തെര്‍മോകോളില്‍ സിമന്റ് കോട്ടിംഗ് ഉപയോഗിച്ചാണ് ഈ ശൌചാലയം നിര്‍മ്മിച്ചിട്ടുള്ളത്
ഉത്തരേന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ശൌചാലയം എന്നത് വളരെ ചെലവേറിയ കാര്യമാണ്. വെളിമ്പ്രദേശങ്ങളില്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വരുന്ന ഇവിടുത്തെ പാവപ്പെട്ടവരെ കുറിച്ച് നമ്മള്‍ വാര്‍ത്തകളിലൂടെ കേട്ടറിഞ്ഞുമുണ്ട്. ഇത്തരത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഒരു ആശ്വാസവുമായിരിക്കുകയാണ് പൂനെ സ്വദേശിയായ രാംദാസ് മാനെ. തെര്‍മോകോളും സിമന്റും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ടോയ്‍ലറ്റ് ചെലവ് കുറഞ്ഞതാണ്.
തെര്‍മോകോളില്‍ സിമന്റ് കോട്ടിംഗ് ഉപയോഗിച്ചാണ് ഈ ശൌചാലയം നിര്‍മ്മിച്ചിട്ടുള്ളത്. വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ് ടോയ്‍ലറ്റ് നിര്‍മ്മിച്ചത്. പുതിയതായി വിവാഹിതരാകുന്ന യുവതികള്‍ക്ക് വിവാഹ സമ്മാനമായി ടോയ്‍ലറ്റുകള്‍ നല്‍കുമെന്ന് മാനെ പറഞ്ഞു. 25 നവവധുക്കള്‍ക്ക് ശൌചാലയം സമ്മാനമായി നല്‍കിയിട്ടുണ്ട്. അതുപോലെ രാജ്യമെമ്പാടുമായി 22,000 തെര്‍മോകോള്‍ ശൌചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുമുണ്ട്.
മാനെയുടെ ഈ ചെലവ് കുറഞ്ഞ കണ്ടുപിടിത്തത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2016ല്‍ സാനിറ്റേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡും മാനെയ്ക്ക് ലഭിച്ചു. ഓസ്ട്രേലിയ, ഉറുഗ്വേ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള അംഗീകാരവും മാനെയെ തേടിയെത്തി. 1993ലാണ് മാനെ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന കമ്പനി രാംദാസ് സ്ഥാപിക്കുന്നത്. രാംദാസിന്റെ കമ്പനിയില്‍ നിര്‍മ്മിച്ച തെര്‍മോകോള്‍ യന്ത്രങ്ങള്‍ 45 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. തെര്‍മോകോള്‍ റീസൈക്ലിംഗ് മെഷിനുള്ള പേറ്റന്റും രാംദാസിന് ലഭിച്ചിട്ടുണ്ട്.
Pune: Ramdas Mane makes toilets out of thermocol with cement coating, can be built in 2 hrs. 22,000 such toilets have been supplied countrywide. Mane, said, 'we also give these as wedding gift to girls who don't have capacity to build toilets, have given it to 25 girls. pic.twitter.com/6BrYmJuJzK
— ANI (@ANI) February 24, 2018
സതാര ജില്ലയിലുള്ള ഒരു പാവപ്പെട്ട കുടുംബത്തിലാണ് മാനെ ജനിച്ചത്. പാര്‍ട്ട് ടൈം ജോലികള്‍ ചെയ്താണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കാന്റീനൂകളില്‍ രാത്രി ജോലി ചെയ്തും ബസ് സ്റ്റാന്റിലും ഫുട്പാത്തിലും കിടന്നുറങ്ങിയുമാണ് കോളേജ് കാലഘട്ടം കഴിച്ചുകൂട്ടിയത്. ഇന്ന് മാനെയുടെ കമ്പനിയുടെ വാര്‍ഷിക ടേണോവര്‍ 40 കോടിയാണ്. എഴുപത് തൊഴിലാളികള്‍ മാനെയുടെ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്.
Adjust Story Font
16