Quantcast

പിഎന്‍ബി തട്ടിപ്പ്: ബാങ്ക് സിഎംഡിയെ സിബിഐ ചോദ്യം ചെയ്തു

MediaOne Logo

Muhsina

  • Published:

    3 Jun 2018 8:59 PM GMT

പിഎന്‍ബി തട്ടിപ്പ്: ബാങ്ക് സിഎംഡിയെ സിബിഐ ചോദ്യം ചെയ്തു
X

പിഎന്‍ബി തട്ടിപ്പ്: ബാങ്ക് സിഎംഡിയെ സിബിഐ ചോദ്യം ചെയ്തു

പിഎന്‍ബി വായ്പ തട്ടിപ്പ് കേസില്‍ ബാങ്ക് സിഇഓയും എംഡിയുമായ സുനില്‍ മേത്തയെ സിബിഐ ചോദ്യം ചെയ്തു. ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരേയും

പിഎന്‍ബി വായ്പ തട്ടിപ്പ് കേസില്‍ ബാങ്ക് സിഇഓയും എംഡിയുമായ സുനില്‍ മേത്തയെ സിബിഐ ചോദ്യം ചെയ്തു. ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരേയും വീണ്ടും ചോദ്യം ചെയ്തു. വായ്പാ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു.

പിഎന്‍ബി തട്ടിപ്പില്‍ ഇതാദ്യമായാണ് ബാങ്ക് മേധാവിയെ സിബിഐ ചോദ്യംചെയ്യുന്നത്. ഇത്രയും വലിയ തട്ടിപ്പ് വര്‍ഷങ്ങളോളം തുടര്‍ന്നിട്ടും എങ്ങനെ ബാങ്ക് മേധാവികള്‍ അറിയാതെപോയെന്ന സംശയം സിബിഐ നേരത്തെ ഉയര്‍ത്തിയിരുന്നു. നേരത്തെ ആദായനികുതി വകുപ്പും സിഎംഡിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സുനില്‍ മേത്തക്ക് പുറമെ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരേയും സിബിഐ ചോദ്യം ചെയ്യലിന് വിധേയമാക്കി. വായ്പ തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ കര്‍ശന നിയമം നടപ്പിലാക്കണമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു.

വിവിധ തലങ്ങളില്‍ തട്ടിപ്പ് നടന്നിട്ടും ആരും അറിയാതെ പോയെന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു. വിദേശത്തേക്ക് കടന്ന നീരവ് മോദിയുടേയും മെഹുല്‍ ചോക്സിയുടേയും പാസ്പോര്‍ട്ടുകള്‍ റദ്ദാക്കി. പാസ്പോര്‍ട്ട് റദ്ദാക്കാതിരിക്കാന്‍‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും പ്രതികരിച്ചില്ല. തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നടപടി. കേസുമായി ബന്ധപ്പെട്ട് റെയിഡുകള്‍ ഇപ്പോഴും തുടരുകയാണ്. നീരവിന്‍റെ 524 കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ക്കൂടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

TAGS :

Next Story