Quantcast

ഉപാധികളോടെ ദയാവധമാകാമെന്ന് സുപ്രീംകോടതി

MediaOne Logo

admin

  • Published:

    3 Jun 2018 3:26 PM GMT

ഉപാധികളോടെ ദയാവധമാകാമെന്ന് സുപ്രീംകോടതി
X

ഉപാധികളോടെ ദയാവധമാകാമെന്ന് സുപ്രീംകോടതി

ജീവിതത്തിലേക്ക് മടക്കമില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് ഉപാധികളോടെ ദയാവധം ആകാമെന്നാണ്  ഭരണഘടന ബഞ്ചിന്‍റെ വിധി

ദയാവധവും മരണ താല്പര്യ പത്രവും നിയമവിധേയമാക്കി സുപ്രീം കോടതി വിധി. ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായ രോഗികൾക്ക് ഉപാധികളോടെ ദയാവധം അനുവദിക്കാനുള്ള മാർഗരേഖ കോടതി പുറത്തിറക്കി. മരണ പത്രമില്ലാത്ത സാഹചര്യതിൽ കോടതി അനുമതിയോടെ ബന്ധുക്കൾക്ക് ദയാവധം തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

മെഡിക്കൽ ഉപകരണങ്ങൾ പിൻവലിച്ച് രോഗികളെ മരിക്കാൻ അനുവദിക്കുന്ന നിഷ്ക്രിയ ദയാവധത്തിനാണ് സുപ്രീംകോടതി അംഗീകാരം നൽകിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ദയാവധം അനുവദിക്കണമെന്ന് വ്യക്തികൾക്ക് മുൻകൂറായി എഴുതിവയ്ക്കാം. ദയവധത്തിന്റെ ഉപാധികൾ ഇങ്ങനെ :

1. ആരോഗ്യപരമായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് ഉറപ്പാക്കണം

2. ജില്ലാ മജിസ്‌ട്രേറ്റ് രൂപം നൽകുന്ന മെഡിക്കൽ ബോർഡ് പരിശോധന നടത്തി അനുമതി നല്കിയാലെ ദയാവധം പാടുള്ളൂ

3. മരണ സമ്മതപത്രം എഴുതി നല്കാത്തവർക്ക് ദയാവധം അനുവദിക്കാൻ ബന്ധുക്കളോ അല്ലെങ്കിൽ സുഹൃത്തുക്കളോ ഹൈക്കോടതിയെ സമീപിക്കണം

4. ആരോഗ്യാവസ്തയിൽ ദയാവധം നിയമവിരുദ്ധം.

അന്തസോടെയുള്ള മരണ ഭരണഘടന പരമാണെന്നും കോടതി പറഞ്ഞു. മാന്യമായ മരണം എന്ന സങ്കൽപ്പത്തിൽ ഭരണഘടന ബെഞ്ചിലെ എല്ല ജഡ്ജിമാരും യോജിക്കുന്നതായി കോടതി പറഞ്ഞു.

2005 ൽ കോമൺ കോസ്‌ എന്ന സന്നദ്ധ സംഘടന നൽകിയ ഹരജിയിലാണ് കോടതി വിധിപ്രസ്താവിച്ചത്. ദയാവധം അനുവദിച്ചാൽ അത് ദുരുപയോഗം ചെയ്യപ്പെടുമെന്ന കേന്ദ്ര സർക്കാർ വാദം തള്ളിയാണ് കോടതി അനുമതി.

TAGS :

Next Story