യുപിയിലെ ഏറ്റുമുട്ടല്‍ കൊലകളുടെ ഭീകരത വ്യക്തമാക്കി ഡല്‍ഹിയില്‍ വിചാരണ സദസ്സ്
യുപിയിലെ ഏറ്റുമുട്ടല്‍ കൊലകളുടെ ഭീകരത വ്യക്തമാക്കി ഡല്‍ഹിയില്‍ വിചാരണ സദസ്സ്
സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റ് ആണ് പരിപാടി സംഘടിപ്പിച്ചത്.
ഉത്തര്‍പ്രദേശിലെ പൊലീസ് ഏറ്റുമുട്ടല്‍ കൊലകളുടെ ഭീകരത വെളിപ്പെടുത്തി ഡല്‍ഹിയില്‍ വിചാരണ സദസ്സ്. സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റ്ആണ് പരിപാടി സംഘടിപ്പിച്ചത്. മുതിര്‍ന്ന രാജസ്ഥാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രാഹുല്‍ തെക്‍ചന്ത്, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. യുപിയിലേത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പൊലീസ് സ്വയം വിമര്‍ശനം നടത്തണമെന്നും വിചാരണ സദസ് ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിനെ ഗുണ്ടാ വിമുക്തമാക്കുക എന്ന ന്യായീകരണത്തോടെ 11 മാസത്തിനിടെ 44 പേരെയാണ് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഇവയില്‍ പലതും വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഡല്‍ഹിയില്‍ വിചാരണ സദസ് സംഘടിപ്പിച്ചത്. മുസ്ലിംകളും ദളിതുകളും പിന്നാക്ക വിഭാഗക്കാരുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത് എന്നും കൊല്ലപ്പെട്ടവര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കുന്നില്ലെന്നും വിചാരണ സദസ് ചൂണ്ടിക്കാട്ടി.
ഭരണഘടനയെയും ജുഡീഷ്യറിയെയും വിശ്വസിക്കേണ്ട എന്ന് സര്‍ക്കാര്‍ തന്നെ പ്രചാരണം നടത്തുകയാണെന്ന് മാധ്യമപ്രവര്‍ത്തക നേഹ ദീക്ഷിത് കുറ്റപ്പെടുത്തി. പൊലീസ് കള്ളപ്രചാരണവും അക്രമവും നടത്തുകയുമാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ചടങ്ങില്‍ ആരോപണമുന്നയിച്ചു. ആറുമാസമായി കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. ഞങ്ങള്‍ കോടതിയില്‍ നിയമപോരിലാണ്. പക്ഷേ പൊലീസ് കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം എങ്ങുമെത്തിയില്ലെന്ന് പറയുന്നു കൊല്ലപ്പെട്ടയാളില്‍ ഒരാളുടെ സഹോദരനായ പ്രവീണ്‍കുമാര്‍.
പൊലീസ് സ്വയം വിമര്‍ശം നടത്തേണ്ടതുണ്ടെന്നും വിചാരണ സദസിലെ ജൂറി അംഗങ്ങള്‍ നിരീക്ഷിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ആസൂത്രിത ഏറ്റുമുട്ടലുകളാണ് നടന്നത് എന്ന് മനസിലാക്കാന്‍ കഴിയും. ഇസ്രത്ത് ജഹാന്‍ കേസില്‍ നടന്ന പോലുള്ള വ്യാജ ഏറ്റുമുട്ടലുകളാണിവയെന്ന് സുപ്രീംകോടതി അഭിഭാഷകയായ ഇന്ദിരാ ജയ്സിങും അഭിപ്രായപ്പെടുന്നു.ദേശീയ മാധ്യമങ്ങള്‍ വിഷയത്തെ വേണ്ട ഗൌരവത്തില്‍ എടുക്കുന്നില്ലെന്നും വിചാരണ സദസ് കുറ്റപ്പെടുത്തി.
Adjust Story Font
16