''മുസ്‍ലിം വിരുദ്ധ കലാപം'' ഇനി ഗുജറാത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ''ഗുജറാത്ത് കലാപം''
''മുസ്‍ലിം വിരുദ്ധ കലാപം'' ഇനി ഗുജറാത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ''ഗുജറാത്ത് കലാപം''
സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലുള്ള, 2002 ലെ ‘ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപം’ എന്ന ഭാഗം ‘ഗുജറാത്ത് കലാപം’ എന്നാക്കി തിരുത്തിയിരിക്കുകയാണ് എന്‍.സി.ഇ.ആര്‍.ടി.
ഇതുവരെ ഗുജറാത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 2002 ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ ലഹള, മുസ്‍ലിം വിരുദ്ധ കലാപം തന്നെയായിരുന്നു. എന്നാല്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ ഇനി അത് അങ്ങനെയല്ല. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലുള്ള, 2002 ലെ ‘ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപം’ എന്ന ഭാഗം ‘ഗുജറാത്ത് കലാപം’ എന്നാക്കി തിരുത്തിയിരിക്കുകയാണ് എന്‍.സി.ഇ.ആര്‍.ടി.
പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തത്തിലെ ‘സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം’ എന്ന പാഠത്തിലെ ഉപശീര്‍ഷകത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. തലക്കെട്ട് തിരുത്തിയതിന് പുറമെ ആദ്യ വരിയിലെ ‘മുസ്‌ലിം’ എന്ന വാക്കും ഒഴിവാക്കിയിട്ടുണ്ട്. അതിലൂടെ, '2002 ഫെബ്രുവരി-മാര്‍ച്ചില്‍ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു’ എന്നത് 2002 ഫെബ്രുവരി-മാര്‍ച്ചില്‍ ഗുജറാത്തില്‍ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു’ എന്നാക്കി മാറ്റിയിരിക്കുകയാണ്.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2007ല്‍ പുറത്തിറക്കിയ പ്ലസ് ടു പാഠപുസ്തകത്തിലാണ് എന്‍.സി.ഇ.ആര്‍.ടി. ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ തിരുത്തല്‍ വരുത്താന്‍ പോകുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സിലബസിലുള്ളത് ഗുജറാത്ത് കലാപം എന്നാണെന്നും, പാഠപുസ്തകത്തില്‍ കടന്നുകൂടിയ മുസ്‍ലിംവിരുദ്ധകലാപം എന്ന വാക്ക് തിരുത്തുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് എന്‍.സി.ഇ.ആര്‍.ടി ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം.
പുറത്തുവന്ന കണക്കുകള്‍ പ്രകാരം 2002 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഗുജറാത്തില്‍ നടന്ന കലാപത്തില്‍ 800 മുസ്‌ലിങ്ങളാണ് അന്നത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
Adjust Story Font
16