ഗുജറാത്തില്‍ കുതിരയെ വളര്‍ത്തിയതിന് ദലിത് യുവാവിനെ മര്‍ദ്ദിച്ചുകൊന്നു
ഗുജറാത്തില്‍ കുതിരയെ വളര്‍ത്തിയതിന് ദലിത് യുവാവിനെ മര്‍ദ്ദിച്ചുകൊന്നു
ദലിത് കുടുംബം കുതിരയെ വളര്‍ത്തുന്നതിനെതിരെ ഗ്രാമത്തിലെ സവര്‍ണര്‍ രംഗത്തെത്തിയിരുന്നു
ഗുജറാത്തില്‍ കുതിരയെ വളര്‍ത്തിയതിനും കുതിര സവാരി നടത്തിയതിനും ദലിത് യുവാവിനെ സവര്‍ണര്‍ തല്ലിക്കൊന്നു. പ്രദീപ് റാത്തോഡ് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. ടിംബി ഗ്രാമത്തിലാണ് സംഭവം.
രണ്ട് മാസം മുന്‍പാണ് പ്രദീപ് കുതിരയെ വാങ്ങിയത്. എന്നാല്‍ ദലിത് കുടുംബം കുതിരയെ വളര്‍ത്തുന്നതിനെതിരെ ഗ്രാമത്തിലെ സവര്‍ണര്‍ രംഗത്തെത്തി. ഭീഷണി ശക്തമായതോടെ പ്രദീപ് കുതിരയെ വില്‍ക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് കൊല നടന്നത്.
വ്യാഴാഴ്ച രാത്രി ഫാമിലേക്കുള്ള റോഡിലാണ് പ്രദീപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തായി കുതിരയെയും ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story
Adjust Story Font
16