മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു
മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു
ഹൈദരാബാദ് മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഡി രാജിവെച്ചത്.
ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു. എന്‍ഐഎ കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഡിയാണ് രാജിവെച്ചത്. രാജിയുടെ കാരണം വ്യക്തമല്ല. 2007ലെ മക്ക മസ്ജിദ് സ്ഫോടനക്കേസിലെ അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഹൈദരാബാദ് മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഡി രാജിവെച്ചത്. രാജിക്കത്ത് ആന്ധ്ര പ്രദേശ് ചീഫ് ജസ്റ്റിസിന് അയച്ചുകൊടുത്തു. നേരത്തെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസിലെ അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്. ഭീകര വിരുദ്ധ സംഘവും ദേശീയ അന്വേഷണ ഏജന്‍സിയും പ്രതികള്‍ കുറ്റക്കാരെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതായി കോടതി പറഞ്ഞു. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം എല്ലാ കേസുകളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്, എന്‍ഐഎയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയായിരുന്നെന്ന് വ്യക്തമായെന്ന് ബിജെപി പ്രതികരിച്ചു. 2007 മെയ് 18ലാണ് ഹൈദരാബാദിലെ മക്ക മസ്ജിദില്‍ സ്‌ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 9 പേരാണ് കൊല്ലപ്പെട്ടത്, 58 പേര്‍ക്ക് പരിക്കേറ്റു.
Adjust Story Font
16