ബിജെപി ഭരണത്തിന്റെ കീഴില്‍ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് യെച്ചൂരി

ബിജെപി ഭരണത്തിന്റെ കീഴില്‍ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് യെച്ചൂരി

MediaOne Logo

Khasida

  • Published:

    3 Jun 2018 3:07 AM

ബിജെപി ഭരണത്തിന്റെ കീഴില്‍ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് യെച്ചൂരി
X

ബിജെപി ഭരണത്തിന്റെ കീഴില്‍ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് യെച്ചൂരി

സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം യെച്ചൂരി ഉദ്ഘാടനം ചെയ്തു

ആര്‍ എസ് എസിനെയും ബിജെപിയെയും തോല്‍പിക്കാന്‍ മതേതര ശക്തികള്‍ ഐക്യപ്പെടണമെന്ന് സീതാറാം യെച്ചൂരി. സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിക്കെതിരെ മതേതരശക്തികളുടെ വിശാല പ്ലാറ്റ് ഫോം എന്ന നിലപാടില്‍ ഉറച്ച് നിന്നായിരുന്നു യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗം. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ബലാത്സംഗത്തെ പോലും ബിജെപി വര്‍ഗീയ ധ്രൂവീകരണത്തിന് ഉപയോഗിക്കുന്നു. എല്ലാ പുരോഗമന ചിന്തകള്‍ക്ക് നേരെയും ആര്‍എസ്എസ് കടന്നാക്രമണം നടത്തുന്നു. ബിജെപിയെ തോല്‍പിക്കുകയാണ് പ്രധാനമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ബിജെപിയും സംഘ്പരിവാറുമാണ് രാജ്യത്തിന്റെ പ്രധാന ശത്രുക്കളെന്ന് ഉദ്ഘാടന സമ്മേളത്തില്‍ സംസാരിച്ച സിപിഐ ജനറല്‍സെക്രട്ടറി
സുധാകര്‍ റെഡ്ഡി പറഞ്ഞു. ബിജെപിക്കെതിരെ മതേതര ശക്തികളുടെ വിശാലമായ പ്ലാറ്റ്ഫോമാണ് സിപിഐ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തെലങ്കാന സമര പോരാളിയും മുതിര്‍ന്ന നേതാവുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. ഇന്നും നാളെയും കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച നടക്കും. 763 പ്രതിനിധികളും 74 നിരീക്ഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

TAGS :

Next Story