Quantcast

ജിന്നയെ ആഘോഷിക്കേണ്ട ആവശ്യമില്ല, അലിഗഡ് സര്‍വ്വകലാശാലയിലെ ചിത്രം മാറ്റണമെന്ന് യോഗി ആദിത്യനാഥ്

MediaOne Logo

Jaisy

  • Published:

    3 Jun 2018 8:08 PM GMT

ജിന്നയെ ആഘോഷിക്കേണ്ട ആവശ്യമില്ല, അലിഗഡ് സര്‍വ്വകലാശാലയിലെ ചിത്രം മാറ്റണമെന്ന് യോഗി ആദിത്യനാഥ്
X

ജിന്നയെ ആഘോഷിക്കേണ്ട ആവശ്യമില്ല, അലിഗഡ് സര്‍വ്വകലാശാലയിലെ ചിത്രം മാറ്റണമെന്ന് യോഗി ആദിത്യനാഥ്

രാജ്യത്തെ വിഭജിച്ചയാളാണ് ജിന്നയെന്നും യോഗി അഭിമുഖത്തില്‍ പറഞ്ഞു

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലുളള മുഹമ്മദ് അലി ജിന്നയുടെ ചിത്രം മാറ്റണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ജിന്നയാണ് രാജ്യത്തെ വിഭജിച്ചത്. ഇന്ത്യയില്‍ മുഹമ്മദ് അലി ജിന്നക്ക് സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുക്കേണ്ട ചടങ്ങിലേക്ക് ഹിന്ദു യുവ വാഹിനി ആയുധങ്ങളുമായി നടത്തിയ മാര്‍ച്ച് വിവാദമായി.

80 വര്‍ഷമായി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലുള്ള ചിത്രം നീക്കം ചെയ്യണമെന്ന് ഹിന്ദു യുവ വാഹിനി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുമ്പോഴാണ് യോഗി ആദിത്യനാഥ് നിലാപാട് വ്യക്തമാക്കുന്നത്. ജിന്നയെ ആഘോഷിക്കേണ്ട ആവശ്യമില്ലെന്നും രാജ്യത്തെ വിഭജിച്ചയാളാണ് ജിന്നയെന്നും യോഗി അഭിമുഖത്തില്‍ പറഞ്ഞു. ചിത്രം നീക്കം ചെയ്യേണ്ടതാണെന്ന് തന്റെ നിലപാടെന്നും അദ്ദേഹം വ്യകത്മാക്കി. അലിഗഡ് യൂണിവേഴ്സിറ്റി കേന്ദ്രസര്‍ക്കാരിന് കീഴിലാണെന്നും മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്നും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ഇന്നലെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തില്‍ ഹിന്ദുയുവ വാഹിനി പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം നടത്തി. എന്നാല്‍ ജിന്നയുടെ ചിത്രം 1938 മുതല്‍ യൂണിവേഴ്സിറ്റിയുടെ ചുവരില്‍ ഉണ്ടെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്ന വിദ്യാര്‍ത്ഥി സംഘടനയായ എഎംയുഎസ് യു ജിന്നക്ക് ആജീവനാന്ത മെമ്പര്‍ഷിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ആദരമായാണ് ചിത്രം സ്ഥാപിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി, ഡോ. ബി ആര്‍ അംബേദ്കര്‍, നെഹ്റു എന്നിവര്‍ക്കും എഎംഎസ് യു ആജീവനാന്ത അംഗത്വം നല്‍കുകയും ചുവരില്‍ ചിത്രം സ്ഥാപിക്കുയും ചെയ്തിട്ടുണ്ടെന്നും കോളേജ് അറിയിച്ചു. അതേസമയം ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിയില്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുക്കാനിരുന്ന ചടങ്ങിലേക്ക് ആയുധങ്ങളുമായി നടത്തിയ പ്രകടനവും വിവാദമായി. അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് ഉത്തര്‍പ്രദേശ് പൊലീസ് സ്വീകരിച്ചതെന്നു് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

TAGS :

Next Story