ആഭ്യന്തര ഹജ്ജ് തീർഥാടനം; ഇ-ട്രാക്ക് സംവിധാനം ബുധനാഴ്ച ആരംഭിക്കും
ആഭ്യന്തര ഹജ്ജ് തീർഥാടനം; ഇ-ട്രാക്ക് സംവിധാനം ബുധനാഴ്ച ആരംഭിക്കും
രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന നടപടികള്‍ മുന്‍പത്തേത് പോലെ ദുല്‍ഖഅദ് ഒന്നിനാണ് ആരംഭിക്കുക
ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷൻ നടപടികൾക്കുള്ള ഇ-ട്രാക്ക് സംവിധാനം ബുധനാഴ്ച ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന നടപടികള്‍ മുന്‍പത്തേത് പോലെ ദുല്‍ഖഅദ് ഒന്നിനാണ് ആരംഭിക്കുക. ഇന്ത്യയില്‍ നിന്നുള്ള പൂര്‍ണമായ വിമാന ഷെഡ്യൂളുകള്‍ ഈയാഴ്ച പുറത്തിറങ്ങും.
ബുധനാഴ്ച ഉച്ചക്ക് 2 മുതല്‍ ആഭ്യന്തര ഹജ്ജ് സര്‍വീസ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പാക്കേജുകളറിയാം. അതായത് റമദാന്‍ പതിനഞ്ചിന്. ഇ ട്രാക്ക് വഴിയാണ് വിവിധ ഹജ്ജ് പാക്കേജുകള്‍ തീര്‍ഥാടകര്‍ക്ക് അറിയാനാവുക. മുൻ വർഷങ്ങളിൽ ദുൽഖഅദ് ഒന്നിനാണ് രജിസ്ട്രേഷനും പാക്കേജ് തെരഞ്ഞെടുക്കലും ഉണ്ടായിരുന്നത്. ഒരു ദിവസം തന്നെ രജിസ്ട്രേഷനും പാക്കേജും തെരഞ്ഞെടുക്കലും തീര്‍ഥാടകര്‍ക്ക് വെല്ലുവിളിയായിരുന്നു. ഇത്തവണ നിരക്കുകൾ കുറഞ്ഞ പാക്കേജുകൾ നേരത്തെ കണ്ടെത്തി ബുക്ക് ചെയ്യാനാകും. ഇന്ത്യയില്‍ നിന്നും ഹജ്ജിനുള്ള ഇത്തവണത്തെ സമ്പൂര്‍ണ ഷെഡ്യൂള്‍ ഉടന്‍ പുറത്തിറങ്ങും. ഇന്ത്യയിലെ 20 എമ്പാർക്കേഷൻ പോയന്റുകളിൽനിന്നുളള ഹജ്ജ് വിമാന ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് ഇത്തവണയും ഹജ്ജ് വിമാന സർവീസുകൾ. ആദ്യഘട്ടം ജൂലൈ 14ന് തുടങ്ങും. ആഗസ്ത് 15 വരെയാണ് സര്‍വീസുകള്‍. കേരളമുള്‍പ്പെടുന്ന രണ്ടാം ഘട്ടം ജൂലൈ 29നും. നെടുമ്പാശേരിയില്‍ നിന്നുള്ള വിമാനങ്ങളില്‍ 400, 300 സീറ്റുകളാണ് ഉണ്ടാവുക. സൗദി എയർലൈൻസ് വഴിയാണ് സർവീസുകള്‍.
Adjust Story Font
16