യുപിയില്‍ തെരുവ് നായകള്‍ രണ്ടു വയസുകാരിയെ കടിച്ചുകീറി കൊന്നു
യുപിയില്‍ തെരുവ് നായകള്‍ രണ്ടു വയസുകാരിയെ കടിച്ചുകീറി കൊന്നു
മൃതദേഹം തെരുവ് നായകള്‍ ഭക്ഷിച്ച നിലയില്‍ റോഡരികില്‍ നിന്നും കണ്ടെത്തുകയായിരുന്നു
ഉത്തര്‍പ്രദേശില്‍ തെരുവ് നായകള്‍ രണ്ടു വയസുകാരിയെ കടിച്ചുകീറി കൊന്നു. മോദിനഗറിലെ ഗോവിന്ദ് പുരി, ഭീംനഗര്‍ കോളനിയില്‍ ചൊവ്വാഴ്ചയാണ് ഈ ദാരുണസംഭവം നടന്നത്.
കരിമ്പിന്തോട്ടത്തിന് സമീപമുള്ള കെട്ടിടത്തിലെ രണ്ടാം നിലയില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്നാണ് ഒരു കൂട്ടം തെരുവ് നായകള്‍ വലിച്ചുകൊണ്ടുപോയി കടിച്ചു കീറി കൊന്നതെന്ന് മോദിനഗര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പവന് അഗര്‍വാള്‍ പറഞ്ഞു. മൃതദേഹം തെരുവ് നായകള്‍ ഭക്ഷിച്ച നിലയില്‍ റോഡരികില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവം പ്രദേശത്ത് പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. മോദിനഗര്‍ മുനിസിപ്പാലിറ്റിക്കെതിരെ മുദ്രാവാക്യങ്ങളുമായി ജനം നിരത്തിലിറങ്ങുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരുവ് നായകളെ പിടികൂടാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് പവന് അഗര്‍വാള്‍ പറഞ്ഞു.
Adjust Story Font
16