ഇന്ത്യയെ മുസ്‍ലിം വിമുക്തമാക്കണമെന്ന് സാധ്വി പ്രാചി
ഇന്ത്യയെ മുസ്‍ലിം വിമുക്തമാക്കണമെന്ന് സാധ്വി പ്രാചി
രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കുന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടുവെന്നും, ഇനി രാജ്യത്തെ മുസ്ലിം വിമുക്തമാക്കുന്ന ദൌത്യമാണ് ബാക്കിയുള്ളതെന്നും വിഎച്ച്പി നേതാവ് സാധ്വി പ്രാചി.
രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കുന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടുവെന്നും, ഇനി രാജ്യത്തെ മുസ്ലിം വിമുക്തമാക്കുന്ന ദൌത്യമാണ് ബാക്കിയുള്ളതെന്നും വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് തങ്ങളെന്നും സ്വധി പറഞ്ഞു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ പൊതുചടങ്ങില്‍ വെച്ചായിരുന്നു സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവന.
ഉത്തരഖണ്ഡിലെ റൂര്‍ക്കിയില്‍കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം നടന്ന സ്ഥലം സന്ദർശിച്ച പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ പ്രാചിയുടെ വര്‍ഗീയ പ്രസംഗം. റൂര്‍ക്കിയിലുണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിരുന്നെന്നും ഖാണ്‍പൂര്‍ എം.എൽ.എയായ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യന്റെ വീട് അക്രമിക്കപ്പെട്ടത് നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധ്വി പ്രാചി ആരോപിച്ചു. ഹരീഷ് റാവത്ത് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച വിമത കോണ്‍ഗ്രസ് എം.എല്‍.എയായ ചാമ്പ്യന്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അടുത്ത ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി. അങ്ങനെയാണെങ്കിൽ പാര്‍ട്ടിക്ക് മുന്നൂറുസീറ്റുകളെങ്കിലും നേടാനാവുമെന്നും പ്രാചി വ്യക്തമാക്കി. രാജ്യത്ത് അസഹിഷ്ണുത വർധിച്ചിട്ടുണ്ടെന്ന് അഭിപ്രായപെട്ട നടൻ ഷാറൂഖ് ഖാനെ സ്വാധി പ്രാചി പാകിസ്താൻ ഏജന്റെന്ന് വിളിച്ചത്വിവാദമായിരുന്നു.
Adjust Story Font
16