മാധ്യമപ്രവര്‍ത്തകക്കെതിരെ അധിക്ഷേപകരമായ സന്ദേശം അയച്ചതിന് ഗായകന്‍ അഭിജിത് ഭട്ടാചാര്യയെ അറസ്റ്റു ചെയ്തു
മാധ്യമപ്രവര്‍ത്തകക്കെതിരെ അധിക്ഷേപകരമായ സന്ദേശം അയച്ചതിന് ഗായകന്‍ അഭിജിത് ഭട്ടാചാര്യയെ അറസ്റ്റു ചെയ്തു
വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയും അവളുടെ പാകിസ്താനി സുഹൃത്തുക്കളും ചേര്‍ന്ന് തന്റെ രാജ്യത്തെ അപമാനിച്ചുവെന്നും തന്നെ അവഹേളിച്ചുവെന്നുമാണ് അഭിജിതിന്റെ ട്വീറ്റ്
ആം ആദ്മി പാര്‍ട്ടി നേതാവും മാധ്യമപ്രവര്‍ത്തകയുമായ പ്രീതി ശര്‍മ്മ മേനോനെതിരെ അധിക്ഷേപകരമായ ട്വീറ്റ് സന്ദേശം അയച്ച കേസില്‍ ഗായകന്‍ അഭിജിത് ഭട്ടാചാര്യയെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അഭിജിത്തിനെ ജൂലായില്‍ തന്നെ അറസ്റ്റു ചെയ്തിരുന്നുവെന്നും ജാമ്യം കിട്ടുന്ന വകുപ്പായതിനാലാണ് വിട്ടയച്ചതെന്നും സൈബര്‍ ഡിസിപി സച്ചിന്‍ പട്ടീല്‍ വ്യക്തമാക്കി. അഭിജിത് അറസ്റ്റിലായിരുന്നുവെന്ന കാര്യം പ്രീതിയും സ്ഥിരീകരിച്ചു. അഭിജിതിന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തുവെന്നും ട്വീറ്റ് ഡിലീറ്റ് ചെയ്തുവെന്നും ഇവര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയും അവളുടെ പാകിസ്താനി സുഹൃത്തുക്കളും ചേര്‍ന്ന് തന്റെ രാജ്യത്തെ അപമാനിച്ചുവെന്നും തന്നെ അവഹേളിച്ചുവെന്നും അഭിജിത് പറഞ്ഞിരുന്നു. ബോളിവുഡില്‍ ഒരു ദേശീയവാദിയായതിനാല്‍ താന്‍ വേട്ടയാടപ്പെടുകയായെന്നുമായിരുന്നു അഭിജിതിന്റെ ട്വീറ്റ്.
Adjust Story Font
16