വിഡ്ഢികൾ ജഡ്ജിമാരായാൽ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലം: രാജസ്ഥാന്‍ ജഡ്ജിക്കെതിരെ പ്രശാന്ത് ഭൂഷൺ
വിഡ്ഢികൾ ജഡ്ജിമാരായാൽ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലം: രാജസ്ഥാന്‍ ജഡ്ജിക്കെതിരെ പ്രശാന്ത് ഭൂഷൺ
ജഡ്ജിയുടെ പരാമര്‍ശമടങ്ങിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ തന്റെ വിമര്‍ശം ട്വീറ്റ് ചെയ്തിരിക്കുന്നത്.
മയിൽ ഇണചേരാറില്ലെന്നും നിത്യബ്രഹ്മചാരിയായതിനാലാണ്ദേശീയ പക്ഷിയായി അംഗീകരിച്ചതെന്നുമുള്ള രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയുടെ പരാമർശത്തിനെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികൾ ജഡ്ജിമാരായാൽ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലമെന്ന്പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഗോവധത്തിനുള്ള ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്നും ജീവപര്യന്തമാക്കണമെന്നും വിധി പുറപ്പെടുവിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് ജഡ്ജി പറഞ്ഞ കാര്യങ്ങളെല്ലാം പരമ അബദ്ധങ്ങളായിരുന്നു. ''മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നെന്നാണ് വിശ്വാസം.. ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു' -ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ പറഞ്ഞു.
തുടര്‍ന്ന് ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആൺ മയിൽ ബ്രഹ്മചാരിയാണെന്നും ആൺ മയിലിന്റെ കണ്ണുനീർ വിഴുങ്ങിയാൽ പെൺ മയിൽ ഗർഭിണിയാകുമെന്നുമൊക്കെയുള്ള കൂട്ടിച്ചേര്‍ക്കല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.പശുവിനും മയിലിനുമുളള ഗുണങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം.
ജഡ്ജിയുടെ ഇത്തരം പരാമർശങ്ങളെയാണ്പ്രശാന്ത് ഭൂഷൻ രൂക്ഷമായി വിമർശിച്ചത്. ജഡ്ജിയുടെ പരാമര്‍ശമടങ്ങിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ തന്റെ വിമര്‍ശം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Adjust Story Font
16