Quantcast

മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കി

MediaOne Logo

Sithara

  • Published:

    4 Jun 2018 5:49 PM GMT

മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കി
X

മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കി

ചിത്രീകരിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ആ എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ കഴിയില്ലെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചെന്ന് ശ്യാം രംഗീല

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് ചാനല്‍ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കി. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന പരിപാടിയില്‍ നിന്നാണ് ശ്യാം രംഗീല എന്ന മത്സരാര്‍ഥിയെ പുറത്താക്കിയത്.

ചിത്രീകരിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ആ എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ കഴിയില്ലെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചെന്ന് ശ്യാം രംഗീല പറയുന്നു. മോദിയെ അനുകരിക്കുന്നത് സംപ്രേഷണം ചെയ്താല്‍ പ്രതിഷേധമുയരുമെന്നും അദതിനാല്‍ സംപ്രേഷണം ചെയ്യാനാവില്ലെന്നുമാണ് ചാനല്‍ അറിയിച്ചത്. മോദിയെ അനുകരിക്കേണ്ട, വേണമെങ്കില്‍ രാഹുല്‍ ഗാന്ധിയെ അനുകരിച്ചുകൊള്ളൂ എന്നും അറിയിച്ചു. പക്ഷേ പിന്നീട് അതും വേണ്ടെന്ന് ചാനലില്‍ നിന്ന് അറിയിപ്പ് ലഭിച്ചെന്ന് ശ്യം പറഞ്ഞു. ഷോയില്‍ നിന്ന് ശ്യാം രംഗീല പുറത്താക്കപ്പെടുകയും ചെയ്തു. പ്രതിഫലമൊന്നും തന്നില്ലെന്ന് ശ്യാം ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അടുത്ത കാലത്ത് ഇത് രണ്ടാം തവണയാണ് മോദിയെ അനുകരിക്കുന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് മാധ്യമ സ്ഥാപനം പറയുന്നത്. നേരത്തെ റേഡിയോ മിര്‍ച്ചി ജനപ്രിയ സെഗ്മന്റായിരുന്ന മിത്രോം എടുത്തുകളഞ്ഞിരുന്നു. ബിജെപി നേതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

TAGS :

Next Story