പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം
പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം
രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലേക്ക് വാഹനത്തില്‍ പശുക്കളെ കൊണ്ടുപോകുന്നതിനിടെയാണ് ഉമ്മര്ഖാനും, സഹായി താഹിറും ആക്രമിക്കപ്പെട്ടത്.
രാജസ്ഥാനിലെ അല്‍വാറില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. വാഹനത്തില്‍ പശുക്കളെ കൊണ്ടുപോകുന്നതിനിടെ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനവും വെടിയുമേറ്റ ഉമര്ഖാനാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലേക്ക് വാഹനത്തില്‍ പശുക്കളെ കൊണ്ടുപോകുന്നതിനിടെയാണ് ഉമ്മര്ഖാനും, സഹായി താഹിറും ആക്രമിക്കപ്പെട്ടത്. ആക്രമത്തില്‍ പരിക്കേറ്റ ഉമ്മര്ഖാന് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഉമ്മര്‍ഖാന്റെ ശരീരത്തില്‍ നിന്ന് വെടിയുണ്ടയും കണ്ടെത്തിയിട്ടുണ്ട്.
ഗുതുതരമായി പരിക്കേറ്റ താഹിര്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് ഇതുവരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവം ആസൂത്രിതമാണെന്നും പൊലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നതെന്നും ഉമ്മര്ഖാന്റെയും താഹിറിന്റെയും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലില്‍ വാഹനത്തില്‍ പശുക്കളെ കൊണ്ടുപോയതിന് പെഹ്ലുഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതും അല്‍വാറിലാണ്.
Adjust Story Font
16