ഗുജറാത്ത് മോഡലിന്‍റെ അടിത്തറ ഇളകി, 2019ല്‍ ബിജെപി തകരില്ലെന്ന് പ്രതീക്ഷിക്കാമെന്ന് ശിവസേന
ഗുജറാത്ത് മോഡലിന്‍റെ അടിത്തറ ഇളകി, 2019ല്‍ ബിജെപി തകരില്ലെന്ന് പ്രതീക്ഷിക്കാമെന്ന് ശിവസേന
ഹിന്ദു- മുസ്‍ലിം വിഭജനവും വൈകാരിക വിഷയങ്ങളും ഉയര്‍ത്തിയാണ് ബിജെപി പ്രചരണം നടത്തിയതെന്നത് പരിതാപകരമാണ്. 22 വര്‍ഷത്തെ ഭരണം കൊണ്ടുവന്ന വികസനത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു ബിജെപി
ബിജെപി ഏറെ കൊട്ടിയാഘോഷിച്ച ഗുജറാത്ത് മോഡല്‍ തകര്‍ന്നതായാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് ശിവസേന. മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തില്‍ ബിജെപിക്കെതിരെ ശക്തമായ ആക്രമണമാണ് ശിവസേന നടത്തിയിട്ടുള്ളത്. ഹിന്ദു- മുസ്‍ലിം വിഭജനവും വൈകാരിക വിഷയങ്ങളും ഉയര്‍ത്തിയാണ് ബിജെപി പ്രചരണം നടത്തിയതെന്നത് പരിതാപകരമാണ്. 22 വര്‍ഷത്തെ ഭരണം കൊണ്ടുവന്ന വികസനത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു ബിജെപി നേതാവും തയ്യാറായില്ല. ഗുജറാത്ത് ഫലം ബിജെപിക്കൊരു മുന്നറിയിപ്പാണ്. ഗുജറാത്ത് മോഡല്‍ എന്നത് തകര്‍ന്നു കഴിഞ്ഞു. 2019ല്‍ ബിജെപി തകരാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു - മുഖപ്രസംഗം വ്യക്തമാക്കി.
ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തിയെങ്കിലും കോണ്‍ഗ്രസാണ് യഥാര്‍ഥ വിജയികളെന്ന് ശിവസേന നേതാവ് സഞ്ജയ് റാവട്ട് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അധികാരത്തില്‍ തുടരുന്നത് വലിയ കാര്യമല്ലെന്നും കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും അവര്‍ ശരിക്കും ബിജെപിയെ പരാജയപ്പെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16