ശശി തരൂരിന് തെറ്റി; ഇംഗ്ലീഷ് വ്യാകരണം പഠിപ്പിച്ച് താരമായി ട്വിറ്ററില്‍ സുഹേല്‍ സേത്ത്
ശശി തരൂരിന് തെറ്റി; ഇംഗ്ലീഷ് വ്യാകരണം പഠിപ്പിച്ച് താരമായി ട്വിറ്ററില്‍ സുഹേല്‍ സേത്ത്
'എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ...' എന്ന സിനിമാ ഡയലോഗ് ഓര്‍ത്തുപോകുന്നത് ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിന്‍റെ
'എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ...' എന്ന സിനിമാ ഡയലോഗ് ഓര്‍ത്തുപോകുന്നത് ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിന്‍റെ ചൂടറിയുമ്പോഴാണ്. ഇംഗ്ലീഷിലെ കടുകട്ടി വാക്കുകള്‍ പ്രയോഗിച്ച് കുറച്ചു തവണയൊന്നുമല്ല തരൂര്‍ നാട്ടുകാരെ കൊണ്ട് നിഘണ്ടു എടുപ്പിച്ചിട്ടുള്ളത്. Exasperating farrago, rodomontade തുടങ്ങിയ വാക്കുകള്‍ മിക്കവരും ആദ്യമായി കേള്‍ക്കുന്നത് തന്നെ തരൂര്‍ എടുത്തു ഉപയോഗിച്ചപ്പോഴാണ്.
തരൂരിനെ പോലെ ഇംഗ്ലീഷ് എഴുതാന്‍ എങ്ങനെ പഠിക്കുമെന്ന ചോദിച്ചയാള്‍ക്ക് നല്‍കിയ മറുപടിയുടെ അര്‍ത്ഥം മനസിലാക്കാനും ഇംഗ്ലീഷ് - മലയാളം നിഘണ്ടുവില്‍ പരതേണ്ടി വന്നിട്ടുണ്ട് നിരവധി പേര്‍ക്ക്. പറഞ്ഞു വരുന്നത് ഇതൊന്നുമല്ല, തരൂരിന് കഴിഞ്ഞദിവസം പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ സുഹേല്‍ സേത്ത് നടത്തിയ തിരുത്താണ്. കണ്‍സള്‍ട്ടന്‍സി, മനേജ്മെന്‍റ് വിദഗ്ധനും അവതാരകനുമാണ് സുഹേല്‍ സേത്ത്. Delighted to have 20,000 live viewers for my #FacebookLive at lunchtime on New Year's Day! Those whom missed it can view it at leisure on https://www.facebook.com/ShashiTharoor/videos/10155485107363167/ … @facebook എന്ന തരൂരിന്‍റെ ട്വീറ്റില്‍ those ‘who’ missed it അല്ലെങ്കില്‍ those ‘of’ whom എന്നാണ് ശരിയായ വ്യാകരണം എന്ന് തിരുത്തുകയായിരുന്നു സുഹേല്‍. ഏതായാലും നിമിഷങ്ങള്‍ക്കുള്ളില്‍ സുഹേല്‍ സേത്തിന് അഭിനന്ദനങ്ങളുമായി നൂറുകണക്കിന് പേരാണ് ട്വീറ്റില്‍ പ്രതികരിച്ചത്. തരൂരിനെ തിരുത്തിയ സുഹേല്‍ ട്വിറ്ററില്‍ താരമായി കഴിഞ്ഞു.
Adjust Story Font
16