Quantcast

ആധാര്‍ കേസില്‍ വാദം ഇന്നും തുടരും

MediaOne Logo

Sithara

  • Published:

    4 Jun 2018 9:51 AM

ആധാര്‍ കേസില്‍ വാദം ഇന്നും തുടരും
X

ആധാര്‍ കേസില്‍ വാദം ഇന്നും തുടരും

സ്വകാര്യതയുടെ അതിര് ലംഘിക്കാതെ ആധാര്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആധാര്‍ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ ഇന്നും വാദം തുടരും. സ്വകാര്യതയുടെ അതിര് ലംഘിക്കാതെ ആധാര്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഓരോ പദ്ധതികള്‍ക്കും ശേഖരിച്ച വിവരങ്ങളുടെ ഉപയോഗം അതത് പദ്ധതിയില്‍ മാത്രമായി നിജപ്പെടുത്താനാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തടയാനുള്ള ശിപാര്‍ശകള്‍ ഉള്‍കൊള്ളിച്ച് ബി എന്‍ ശ്രീകൃഷ്ണ കമ്മറ്റി മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പടെ അഞ്ച് ജഡ്ജിമാരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്.

TAGS :

Next Story