സിബിഎസ്ഇ പത്താംക്ലാസ് ജയിക്കാന്‍ 33 ശതമാനം മാര്‍ക്ക് മതി
സിബിഎസ്ഇ പത്താംക്ലാസ് ജയിക്കാന്‍ 33 ശതമാനം മാര്‍ക്ക് മതി
വൊക്കേഷണല്‍ വിഷയങ്ങളില്‍ 50 മാര്‍ക്കിന്റെ ഇന്റേണല്‍ പരീക്ഷ ആയതിനാല്‍ ഇരുപരീക്ഷകളിലും 33 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന നിലനില്‍ക്കും...
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ ഇന്റേണലിനും എഴുത്തു പരീക്ഷക്കും ചേര്‍ന്ന് 33 ശതമാനം മാര്‍ക്ക് മതിയെന്ന് സിബിഎസ്ഇയുടെ ഉത്തരവ്. വൊക്കേഷണല്‍ വിഷയങ്ങളില്‍ വിജയിക്കാന്‍ ഇന്റേണലിനും എഴുത്തുപരീക്ഷക്കും വെവ്വേറെ 33 ശതമാനം മാര്‍ക്ക് ലഭിക്കണം.
7 വര്‍ഷത്തിന് ശേഷമാണ് സിബിഎസ്ഇ ബോര്‍ഡ് നടത്തുന്ന പത്താംക്ലാസ് പരീക്ഷ നിര്‍ബന്ധമാക്കിയത്. മാര്‍ച്ച് ആറിന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ ഇന്റേണലിനും എഴുത്തു പരീക്ഷക്കും വെവ്വേറെ 33 ശതമാനം മാര്‍ക്ക് വേണമെന്ന രീതിയാണ് സിബിഎസ്ഇ തിരുത്തിയത്.
ഇതോടെ പരീക്ഷയില്‍ ആകെ 33 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് വിജയിക്കാനാകും. നിലവില്‍ 100 മാര്‍ക്കിന്റെ പരീക്ഷയില്‍ 20 മാര്‍ക്ക് ഇന്റേണല്‍ പരീക്ഷക്കും 80 മാര്‍ക്ക് എഴുത്തു പരീക്ഷക്കുമാണ്. എന്നാല്‍ വൊക്കേഷണല്‍ വിഷയങ്ങളില്‍ 50 മാര്‍ക്കിന്റെ ഇന്റേണല്‍ പരീക്ഷ ആയതിനാല്‍ ഇരുപരീക്ഷകളിലും 33 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന നിലനില്‍ക്കും.
7 വര്‍ഷങ്ങള്‍ക്ക് ശേഷം 10ാം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് സിബിഎസ്ഇ പുതിയ ഉത്തരവിറക്കിയത്. സിബിഎസ്ഇയില്‍ പത്താംക്ലാസ് പരീക്ഷ നിര്‍ബന്ധമില്ലെന്ന് 2009ലാണ് മാനവ വിഭവ വകുപ്പ് ശേഷി മന്ത്രാലയം ഉത്തരവിറക്കിയത്.
Adjust Story Font
16