രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം
രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം
അഞ്ഞൂറോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം നല്‍കാന്‍ മോദി സര്‍ക്കാര്‍ തീരുമാനം. അഞ്ഞൂറോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്ന കര്‍ണാടകയിലെ ഉദ്യോഗസ്ഥരും സ്ഥലംമാറ്റ പട്ടികയില്‍ ഉണ്ട്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരേ സമയം ഇത്രയും പേര്‍ക്ക് സ്ഥലംമാറ്റം നല്‍കുന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നയം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് കൂട്ടസ്ഥലം മാറ്റം. അഹമ്മദാബാദ്, ബാംഗ്ലൂര്‍, ഭുവനേശ്വര്‍, ഭോപ്പാല്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുവാഹത്തി, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റ പട്ടികയില്‍ ഉണ്ട്. ഒരേ സ്ഥലത്ത് 20 വര്‍ഷം ജോലി ചെയ്തവര്‍, 15 വര്‍ഷം ജോലി ചെയ്തവര്‍, രഹസ്യാന്വേഷണ വിഭാഗത്തിലെത്തി അഞ്ച് വര്‍ഷം തികച്ചവര്‍ എന്നിങ്ങനെയാണ് സ്ഥലമാറ്റ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
വിവരം പുറത്ത് വന്നതോടെ വലിയ അതൃപ്തി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. കൂട്ട സ്ഥലം മാറ്റം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കെ കര്‍ണാടകയിലെ ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റിയത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. നീക്കം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കൂടി കാരണമായേക്കും.
Adjust Story Font
16