മമത പ്രതിപക്ഷ ഐക്യചര്‍ച്ച തുടരുന്നു; ഇന്നും നേതാക്കളെ കാണും
മമത പ്രതിപക്ഷ ഐക്യചര്‍ച്ച തുടരുന്നു; ഇന്നും നേതാക്കളെ കാണും
ഇന്നലെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിപക്ഷ ഐക്യചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ഇന്നും വിവിധ പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ശക്തിയുള്ളിടത്ത് കോണ്‍ഗ്രസ് അവരെ പിന്തുണക്കണമെന്ന അഭിപ്രായം മമത മുന്നോട്ട് വെച്ചു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ നിരക്കായി നീക്കം പുരോഗമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മമത സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്.
Next Story
Adjust Story Font
16