ഉന്നാവോ പീഡനം: ബിജെപി എംഎല്‍എക്കെതിരെ കേസ്, അന്വേഷണം സിബിഐക്ക് വിട്ടു
ഉന്നാവോ പീഡനം: ബിജെപി എംഎല്‍എക്കെതിരെ കേസ്, അന്വേഷണം സിബിഐക്ക് വിട്ടു
കേസ് അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഉന്നാവോ പീഡനക്കേസ് സിബിഐക്ക് വിടാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ ആരോപണ വിധേയനായ എംഎല്‍എക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഒരു വര്‍ഷം മുമ്പ് നടന്ന ബലാത്സംഗത്തില്‍ നടപടിയില്ലെന്നാരോപിച്ച് യുവതിയും കുടുംബവും ജീവനൊടുക്കാന്‍ ശ്രമിച്ച് ഒരാഴ്ച്ചക്ക് ശേഷമാണ് വിഷയത്തില്‍ യുപി സര്‍ക്കാര്‍ ഇടപെടുന്നത്. കൂട്ട ആത്മഹത്യ ശ്രമത്തിന് പിന്നാലെ യുവതിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്.
പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് വീഴ്ച്ച കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഉത്തര്‍ പ്രദേശ് ഡിജിപി ഒ പി സിങ് അറിയിച്ചു. സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം തുടങ്ങുംവരെ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുമെന്നും ഡിജിപി വ്യക്തമാക്കി.
വിഷയത്തില്‍ പോസ്കോ അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തി എംഎല്‍എക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ കേസ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ഇന്ന് പരിഗണിക്കും. യുവതിയുടെ അച്ഛന്‍റെ സംസ്കാര ചടങ്ങുകള്‍ നീട്ടിവെക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16