Quantcast

നരോദ പാട്യ കേസ്: മായ കോട്നാനി കുറ്റവിമുക്ത

MediaOne Logo

Khasida

  • Published:

    4 Jun 2018 1:01 PM GMT

നരോദ പാട്യ കേസ്: മായ കോട്നാനി കുറ്റവിമുക്ത
X

നരോദ പാട്യ കേസ്: മായ കോട്നാനി കുറ്റവിമുക്ത

ബജ്റംഗ്‌ദള്‍ നേതാവ് ബാബു ബജ്റംഗിയുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു

ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ ഭാഗമായി നരോദ പാട്യയില്‍ അരങ്ങേറിയ കൂട്ടക്കൊലക്കേസില്‍ മുന്‍മന്ത്രി മായാബെന്‍ കോട്നാനിയെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കി. സംശയത്തിന്‍റെ ആനൂകൂല്യം നല്‍കിയാണ് കോട്നാനിയെ വെറുതെ വിട്ടത്. അതേസമയം കേസില്‍ ആജീവനാന്തം ശിക്ഷ വിധിച്ച ജയന്ത് പാട്ടീലിന്‍റെ ശിക്ഷ കോടതി ശരിവെച്ചു. ബജ്‍റംഗദള്‍ നേതാവ് ബാബു ബജ്‍രംഗിയുടെ ജീവപര്യന്തം ശിക്ഷയും ഹൈക്കോടതി ശരിവെച്ചു.

2002 ലെ ഗുജറാത്ത് വംശഹത്യക്കിടെ നരോദ പാട്യയില്‍ മാത്രം 97 പേരാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഗുജറാത്ത് മുന്‍മന്ത്രി മായാ കോട്നാനിക്ക് കോടതി 28 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോട്നാനിയുടെ ശിക്ഷ ഒഴിവാക്കിയത്. ഇവര്‍ക്ക് എതിരായ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ ആയിട്ടില്ലെന്നും സാക്ഷികള്‍ വിശ്വാസ്യയോഗ്യരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോട്നാനിയുടെ സഹായിയായ കിർപാൽ സിംഗ് ചബ്ഡയെയും ഹൈകോടതി വെറുതെ വിട്ടു.

എന്നാല്‍ മരണം വരെ ജീപപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ബജ്റംഗ്ദള്‍ മുന്‍ നേതാവ് ബാബു ബജ്റംഗിയുടെ ശിക്ഷ കോടതി ശരിവെച്ചു. ജസ്റ്റീസ് ഹർഷ വർദൻ, ജസ്റ്റീസ് സുപേഹിയ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസിൽ വിധി പറഞ്ഞത്. ഇവര്‍ ഉള്‍പ്പടെ 32 പേരെയാണേ് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്.

കേസില്‍ ആരോപണ വിധേയരായ 29 പേരെ പ്രത്യേക കോടതി ജഡ്ജി ജ്യോത്സനാ യാഗ്നിക്ക് വിട്ടയച്ചു. ഇവര്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല.

TAGS :

Next Story