Quantcast

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ കെട്ടിപ്പിടിച്ച് രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍

MediaOne Logo

Khasida

  • Published:

    4 Jun 2018 4:07 AM GMT

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ കെട്ടിപ്പിടിച്ച് രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍
X

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ കെട്ടിപ്പിടിച്ച് രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍

ക്ഷേത്രത്തിന് സമീപം കാമുകിയെ കാണാനെത്തിയ മുസ്‍ലിം യുവാവിനെ ആര്‍എസ്എസ്-ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു

മതമൌലികവാദികളും സദാചാരവാദികളുമായ അക്രമാസക്തരായ ആള്‍ക്കൂട്ടത്തില്‍ നിന്നും മുസ്‍ലിം യുവാവിനെ സംരക്ഷിക്കുന്ന സിഖ് പോലിസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാവുന്നു. ഉത്തരാഖണ്ഡിലെ രാംനഗറില്‍ ഒരു ക്ഷേത്രത്തിന് സമീപമാണ് സംഭവം.

കാടിനാല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട് നില്‍ക്കുന്ന ക്ഷേത്രമാണിത്. എങ്കിലും വിശ്വാസികളുടെ തിരക്കുണ്ട്. പ്രണയത്തിലായിരുന്ന ഹിന്ദു യുവതിയും മുസ്‍ലിം യുവാവും ഈ ക്ഷേത്ര പരിസരത്തുവെച്ച് കഴിഞ്ഞ ദിവസം നേരില്‍ കാണാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ ഇരുവരും വ്യത്യസ്ത ജാതിക്കാരാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പോലിസ് സാന്നിധ്യമുണ്ടായിട്ടും ജനക്കൂട്ടം യുവാവിനെ ആക്രമിക്കാന്‍ മുതിരുമ്പോള്‍ തന്റെ ശരീരത്തോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചുകൊണ്ട് യുവാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഉത്തരാഖണ്ഡ് പോലിസിലെ ഇന്‍പെക്ടറുടെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഗഗന്‍ ദീപ് സിംഗ് എന്ന സിഖ് പോലിസുകാരനാണ് ദൃശ്യങ്ങളിലുള്ളത്. ആള്‍ക്കൂട്ടം യുവാവിനോട് ഐഡി കാര്‍ഡ് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം. യുവാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഗഗന്‍ ദീപിന്റെ നടപടിയെയും ആള്‍ക്കൂട്ടം ചോദ്യം ചെയ്യുന്നുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം യുവതിയെ ആക്രമിക്കുന്ന മറ്റൊരു ദൃശ്യവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

If this brave Sikh officer of Uttarakhand Police did not save this Muslim guy today, he would’ve been lynched by this Sanghi mob just like Pehlu Khan and others.

Proud of this man & the parents who raised him.

cc: @rashtrapatibhvn please honour such officers. pic.twitter.com/hzJgjHmnL1

— Jas Oberoi (@iJasOberoi) May 24, 2018

വിശ്വഹിന്ദു പ്രവര്‍ത്തകരും, ബജ്‌റംഗദള്‍ പ്രവര്‍ത്തകരുമാണ് ആക്രമണത്തിന് പിന്നിലെന്ന് രാംനഗര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള വിക്രം റാഥോര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വീട്ടുകാര്‍ വിലക്കിയിട്ടും യുവതി കാമുകനെ കാണാനായി ക്ഷേത്രത്തിന് സമീപം എത്തുകയായിരുന്നുവെന്നും ഇവര്‍ പ്രായപൂര്‍ത്തിയായവരാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ക്ഷേത്ര പരിസരത്ത് ഇരുവരേയും കണ്ട പ്രദേശവാസികള്‍ ചോദ്യം ചെയ്യാനൊരുങ്ങുകയും യുവാവ് മുസ്ലിം ആണെന്ന വ്യക്തമായതോടെ അക്രമം തുടങ്ങുകയായിരുന്നെന്നും പോലീസ് അറിയിച്ചു. സംഭവം നടന്ന പ്രദേശത്തിന് സമീപത്താണ് ഇരുവരുടേയും കുടുംബങ്ങള്‍ താമസിക്കുന്നതെന്നും വിക്രം റാഥോര്‍ അറിയിച്ചു.

Next Story