Quantcast

സര്‍ക്കാര്‍ സബ്ഡിസികള്‍ക്ക് ഇനി ആധാര്‍ നിര്‍ബന്ധം

MediaOne Logo

admin

  • Published:

    5 Jun 2018 6:07 AM GMT

സര്‍ക്കാര്‍ സബ്ഡിസികള്‍ക്ക് ഇനി ആധാര്‍ നിര്‍ബന്ധം
X

സര്‍ക്കാര്‍ സബ്ഡിസികള്‍ക്ക് ഇനി ആധാര്‍ നിര്‍ബന്ധം

ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു

സര്‍ക്കാര്‍ സബ്ഡിസികള്‍ക്ക് ഇനി ആധാര്‍ നിര്‍ബന്ധമാകും. സാമൂഹ്യ മേഖലക്ക് വലിയ പരിഗണന കൊടുത്തതിനൊപ്പം ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ദരിദ്രര്‍ക്കും ദുര്‍ബലര്‍ക്കും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും പ്രവാസി മേഖലയും ന്യൂനപക്ഷ വിഭാഗങ്ങളും ബജറ്റില്‍ അവഗണിക്കപ്പെട്ടു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു തന്നെ സാമൂഹ്യക്ഷേമം, ഗ്രാമവികസനം, ആര്യോഗ്യം, കൃഷി എന്നീ മേഖലകളെ വേണ്ട വിധത്തില്‍ പരിഗണിച്ചുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം. സ്വച്ഛ് ഭാരത് അഭിയാന് 9,000 കോടി രൂപ വകയിരുത്തി. ഗ്രാമീണ മേഖലകളിലും ഡിജിറ്റല്‍ സാക്ഷരത വ്യാപിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. സര്‍ക്കാര്‍ സഹകരണത്തോടെ ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് പാചകവാതക കണക്ഷന്‍ നല്കും.

എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ചില ഡയാലിസിസ് ഉപകരണങ്ങളുടെ എക്സൈസ് തീരുവ ഒഴിവാക്കി. 3000 ജനറിക് മരുന്നു കേന്ദ്രങ്ങൾ സ്ഥാപിക്കും.
ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 60 വയസ് കഴിഞ്ഞ പൗരന്മാർക്കായി ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീം ഹയര്‍ എജ്യുക്കേഷന്‍ ഫിനാന്‍സിങ് അതോറിട്ടി 1000 കോടി മൂലധനത്തില്‍ രൂപീകരിക്കും. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ പെൻഷൻ വിഹിതം മൂന്ന് വർഷം സർക്കാർ അടക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 500 കോടി. അതുമായി ബന്ധപ്പെട്ട് 2.5 ലക്ഷം പേര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഹബ് രൂപീകരിക്കും. രാജ്യത്ത് 1500 സ്കിൽ ഡവലപ്മെന്‍റ് സെന്‍ററുകൾ, രണ്ട് വര്‍ഷത്തിനകം 62 നവോദയ വിദ്യാലയങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ന്യൂനപക്ഷ ക്ഷേമത്തിന് 1000 കോടി കുറവാണ് ഇത്തവണത്ത പ്രഖ്യാപിച്ചത്. സബ്സിഡി അടക്കമുള്ള സാമൂഹ്യ ക്ഷേമ പദ്ധതികകള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കുമെന്നും പ്രഖ്യാപനമുണ്ട്. രാജ്യത്ത് വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മ തടയാന്‍ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല റീടെയില്‍ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചിട്ടുമുണ്ട്. തൊഴില്‍ നിയമങ്ങളില്‍ ഉടമകള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുത്തുമെന്നുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.

TAGS :

Next Story