ഫ്ലക്സി നിരക്ക്; 2 ദിവസത്തിനുള്ളില്‍ ഒന്നരക്കോടി രൂപയുടെ അധിക വരുമാനമുണ്ടായതായി റെയില്‍വേ
ഫ്ലക്സി നിരക്ക്; 2 ദിവസത്തിനുള്ളില്‍ ഒന്നരക്കോടി രൂപയുടെ അധിക വരുമാനമുണ്ടായതായി റെയില്‍വേ
ഫ്ലക്സി നിരക്കുകളില്‍ അമ്പതിനായിരം ടിക്കറ്റുകളാണ് രണ്ട് ദിവസത്തിനുള്ള വിറ്റ് പോയതെന്നും റെയില്‍വേ പറയുന്നു
രാജധാനി, തുരന്തോ,ശതാബ്ദി ട്രെയിനുകളുടെ ടിക്കറ്റുകള്‍ക്ക് ഫ്ലക്സി നിരക്ക് പ്രാബല്യത്തില്‍ വന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഒന്നരക്കോടി രൂപയുടെ അധിക വരുമാനമുണ്ടായതായി റെയില്‍വേ. ഫ്ലക്സി നിരക്കുകളില്‍ അമ്പതിനായിരം ടിക്കറ്റുകളാണ് രണ്ട് ദിവസത്തിനുള്ള വിറ്റ് പോയതെന്നും റെയില്‍വേ പറയുന്നു. യാത്രക്കാരുടെ പ്രതികരണം ഫ്ലക്സി ടിക്കറ്റ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നുവെന്നും റെയില്‍വേ പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം ട്രെയിനുകളായ രാജധാനി, തുരന്തോ,ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റുകള്‍ക്ക് ഫ്ലക്സി നിരക്ക് പ്രാബല്യത്തില്‍ വന്നത് സെപ്തംബര്‍ ഒമ്പതിനായിരുന്നു. ഒമ്പതും പത്തു തിയ്യതികളില്‍ തീരുമാനത്തിന് മികച്ച വരവേല്‍പ്പാണ് യാത്രക്കാര്‍ നല്‍കിയതെന്ന് റെയില്‍വേ പറയുന്നു. ഈ രണ്ട് ദിവസങ്ങളില്‍ മാത്രം അമ്പതിനായിരം ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യപ്പെട്ടു. ഇതിലൂടെ ഒരുകോടി അറുപത് ലക്ഷം രൂപ അധിക വരുമാനമായി ലഭിച്ചതായി റെയില്‍വേ ബോര്‍ഡ് അറിയിച്ചു.
സെപ്തംബര്‍ 09,10 ദിവസങ്ങളിലായി ഈ മുന്ന് ട്രെയിനുകളിലും വിറ്റ ടിക്കറ്റുകളില്‍ 30 ശതമാനവും ഉയര്‍ന്ന നിരക്കിലാണ്. ഒമ്പതാം തിയ്യതി 2700 ടിക്കറ്റുകളും, പത്താം തിയതി 3200 ടിക്കറ്റുകളുമാണ് ഉയര്‍ന്ന വിലക്ക് നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മികച്ച പ്രതികരണം യാത്രക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു അധികമായി ലഭിക്കുന്ന വരുമാനം ട്രെയിനുകളിലെയും റെയില്‍വേ സ്റ്റേഷനുകളിലെയും അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിക്ഷേപിക്കുമെന്നും റെയില്‍വേ ബോര്‍ഡ് പറഞ്ഞു.
Adjust Story Font
16