ഒത്തുകൂടലിനുള്ള ക്ഷണം നിരസിച്ചു; പ്രഫസര്‍ മരിച്ചെന്ന് വ്യാജ വാട്ട്സ്ആപ് സന്ദേശം അയച്ച വിദ്യാര്‍ഥി അറസ്റ്റില്‍
ഒത്തുകൂടലിനുള്ള ക്ഷണം നിരസിച്ചു; പ്രഫസര്‍ മരിച്ചെന്ന് വ്യാജ വാട്ട്സ്ആപ് സന്ദേശം അയച്ച വിദ്യാര്‍ഥി അറസ്റ്റില്‍
ക്ഷണം നിരസിച്ച അധ്യാപകന്‍ തന്നെ വളരെയധികം അപമാനിച്ചതായും വിനുത് പറയുന്നു. ഇതോടെയാണ് പരിപാടിയുടെ സംഘാടനത്തിനായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി രൂപീകരിച്ച സ്വകാര്യ വാട്ട്സ് ആപ് ഗ്രൂപ്പിലേക്ക് ശര്‍മ മരിച്ചതായി വിനൂത്......
അധ്യാപക ദിനാചരണ പരിപാടിയിലേക്കുള്ള ക്ഷണം നരസിച്ചതിനുള്ള പ്രതികാരമായി പ്രഫസര്‍ മരിച്ചതായി വ്യാജ വാട്ട്സ്ആപ് സന്ദേശമയച്ച വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലൂരുവിലാണ് സംഭവം. സെന്‍റ് അലോഷ്യസ് കോളജിലെ എന്‍ വിനുത് എന്ന രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. പുത്തൂരിലെ പിയു കോളജില്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ പഠിപ്പിച്ചിരുന്ന പരമേശ്വര ശര്‍മ എന്ന പ്രഫസര്‍ മരിച്ചതായുള്ള സന്ദേശം താനാണ് അയച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ഇയാള്‍ വ്യാജ സന്ദേഷം അയച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. പിയു കോളെജിലെ അധ്യാപകദിന പരിപാടിയിലേക്ക് പരമേശ്വര ശര്‍മയെ വിനുത് ക്ഷണിച്ചിരുന്നു. ക്ഷണം നിരസിച്ച അധ്യാപകന്‍ തന്നെ വളരെയധികം അപമാനിച്ചതായും വിനുത് പറയുന്നു. ഇതോടെയാണ് പരിപാടിയുടെ സംഘാടനത്തിനായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി രൂപീകരിച്ച സ്വകാര്യ വാട്ട്സ് ആപ് ഗ്രൂപ്പിലേക്ക് ശര്‍മ മരിച്ചതായി വിനൂത് സന്ദേശം അയക്കുന്നത്. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് പ്രഫസര്‍ മരിച്ചതായി സന്ദേശം ലഭിച്ചതോടെ പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേര്‍ ഇദ്ദേഹത്തിന്‍റെ വീട്ടിലെത്തി. വിനൂത് തന്‍റെ വിദ്യാര്‍ഥിയല്ലെന്നും ഇത്തരമൊരു പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതായി ഓര്‍മ്മയില്ലെന്നും പ്രഫസര്‍ ശര്‍മ പറഞ്ഞു.
Adjust Story Font
16