Quantcast

''എന്റെ പേര് രോഹിത് വെമുല.. ഞാനൊരു ദലിതനാണ്''

MediaOne Logo

Khasida

  • Published:

    5 Jun 2018 4:35 PM GMT

എന്റെ പേര് രോഹിത് വെമുല.. ഞാനൊരു ദലിതനാണ്
X

''എന്റെ പേര് രോഹിത് വെമുല.. ഞാനൊരു ദലിതനാണ്''

രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പ് ചിത്രീകരിച്ച വീഡിയോ പുറത്ത്

''ജയ് ഭീം... എന്റെ പേര് രോഹിത് വെമുല.. ഞാനൊരു ദലിതനാണ്.. ഗുണ്ടൂൂര്‍ ജില്ലയില്‍ നിന്നു വരുന്നു... സോഷ്യല്‍ സയന്‍സില്‍ പിഎച്ച്‍ഡി ചെയ്യുകയാണ് ഇപ്പോള്‍...''

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ അവന്‍ സംസാരിച്ചു തുടങ്ങുന്നത് ഇങ്ങനെയാണ്.

''കഴിഞ്ഞ ദിവസം ഞാനടക്കമുള്ള അഞ്ച് ദലിത് വിദ്യാര്‍ഥികളെ സസ്‍പെന്‍ഡ് ചെയ്യാന്‍ യൂണിവേഴ്‍സിറ്റി തീരുമാനിച്ചിരിക്കയാണ്. ഹോസ്റ്റലില്‍ കയറുന്നത് പോലും വിലക്കിയിരിക്കയാണ്. പൊതുഇടത്തിലായാലും കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിംഗിലായാലും ഹോസ്റ്റല്‍ അങ്കണത്തിലായാലും ഞങ്ങളുടെ സാന്നിധ്യം ക്രിമിനല്‍ കുറ്റമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.''

''ഇനി എന്റെ സാമൂഹിക ചുറ്റുപാടുകളെ കുറിച്ച് പറയുകയാണെങ്കില്‍, ഞാനൊരു കര്‍ഷകന്റെ മകനാണ്.. എന്നെ വളര്‍ത്തിയത് എന്റെ അമ്മയാണ്. എം എസ് സി ബയോടെക്നോളജി പഠിക്കാനാണ് ഞാന്‍ ഇവിടെ വന്നതെങ്കിലും ഞാനത് പിന്നീട് സോഷ്യോളജിയിലേക്ക് മാറ്റുകയായിരുന്നു. കാരണം എനിക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരുന്നു... ജെആര്‍എഫ് ഉണ്ടെങ്കിലും ജനറല്‍ കാറ്റഗറിയിലാണ് എനിക്ക് ഇവിടെ സീറ്റ് ലഭിച്ചത്.''

''എബിവിപിയുമായുള്ള എന്‍റെ തര്‍ക്കം പുതിയതല്ല. 2011 ല്‍ എബിവിപി എനിക്കെതിരെ കേസ് കൊടുത്തിരുന്നു. ഞാന്‍ രണ്ടുദിവസം പൊലീസ് സ്റ്റേഷനിലും കിടന്നിട്ടുണ്ട്...,''

ഒരുമിനിറ്റ് അന്‍പത് സെക്കന്‍‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇത്രയുമാണ് അവന്‍ പറഞ്ഞത്...

ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് സമരങ്ങളുടെ കേന്ദ്രമായ വെലിവടയില്‍ ഇരുന്ന് രോഹിത് സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 2016 ജനുവരി 17-നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവ് സുശീല്‍ കുമാറിനെ മര്‍ദിച്ചു എന്ന തെറ്റായ പരാതിയിലാണ് കഴിഞ്ഞ ആഗസ്റ്റില്‍ ദലിത് ഗവേഷക വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ സമരത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍.

രോഹിത് ദളിതനല്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയമിച്ച ജസ്റ്റിസ് രൂപന്‍വാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന് മറുപടിയായി അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകനും രോഹിത് വേമുലയുടെ സുഹൃത്തുമായ സുണ്ണാങ്കി മുന്നയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. രോഹിതിന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെത്തിയ ലാപ്‍ടോപ്പുകള്‍ ഈ അടുത്താണ് തനിക്ക് തിരിച്ചുലഭിച്ചതെന്നും. അത് പരിശോധിച്ചപ്പോഴാണ് ഈ വീഡിയോ ലഭിച്ചതെന്നും സുണ്ണാങ്കി പറയുന്നു.

TAGS :

Next Story