Quantcast

സഹപ്രവര്‍ത്തകന്‍റെ മകളെ ബലാത്സംഗം ചെയ്ത കേണല്‍ അറസ്റ്റില്‍

MediaOne Logo

Sithara

  • Published:

    5 Jun 2018 11:13 AM GMT

സഹപ്രവര്‍ത്തകന്‍റെ മകളെ ബലാത്സംഗം ചെയ്ത കേണല്‍ അറസ്റ്റില്‍
X

സഹപ്രവര്‍ത്തകന്‍റെ മകളെ ബലാത്സംഗം ചെയ്ത കേണല്‍ അറസ്റ്റില്‍

പീഡന വിവരം പുറത്തുപറഞ്ഞാല്‍ പിതാവിന്‍റെ ജോലി കളയുമെന്ന് കേണല്‍ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി

ലെഫ്റ്റനന്‍റ് കേണലിന്‍റെ മകളെ ബലാത്സംഗം ചെയ്ത കേണലിനെ അറസ്റ്റ് ചെയ്തു. സിംലയിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സംഭവം. 21കാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അറസ്റ്റ് ഷിംല എസ്‍പി സൌമ്യ സാമ്പശിവന്‍ സ്ഥരീകരിച്ചെങ്കിലും കേണലിന്‍റെ പേരും വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച തന്‍റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് കേണല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കേണലിന്‍റെ ഒരു സുഹൃത്തും ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇയാള്‍ക്കെതിരെയും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മോഡലിംഗില്‍ താല്‍പര്യമുള്ള പെണ്‍കുട്ടിയെ ഈ രംഗത്തെ പ്രമുഖരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് കേണല്‍ വീട്ടിലേക്ക് ക്ഷണിച്ചത്. മുംബൈയിലെ തന്‍റെ മകള്‍ക്ക് അയക്കാനാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഫോട്ടോകളും കേണല്‍ വാങ്ങിയിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കേണലിന്‍റെ സുഹൃത്തും തന്നെ ആക്രമിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

പീഡന വിവരം പുറത്തുപറഞ്ഞാല്‍ പിതാവിന്‍റെ ജോലി കളയുമെന്ന് കേണല്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേണലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

TAGS :

Next Story