Quantcast

തമിഴ്നാട്ടില്‍ നഴ്സുമാരുടെ സമരം പിന്‍വലിച്ചു

MediaOne Logo

Jaisy

  • Published:

    5 Jun 2018 2:57 AM GMT

തമിഴ്നാട്ടില്‍ നഴ്സുമാരുടെ സമരം പിന്‍വലിച്ചു
X

തമിഴ്നാട്ടില്‍ നഴ്സുമാരുടെ സമരം പിന്‍വലിച്ചു

മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണിത്

തമിഴ്നാട്ടില്‍ ശമ്പള വര്‍ധനവും ജോലി സ്ഥിരതയും വേണമെന്നാവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണിത്. നഴ്സുമാരുമായി ചര്‍ച്ച നടത്തി, ക്രിസ്തുമസ് അവധിയ്ക്കു ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി, സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

തിങ്കളാഴ്ച മുതലാണ് മെഡിക്കല്‍ ഡയറക്ടറേറ്റിനു മുന്‍പില്‍ നഴ്സുമാര്‍ സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ അംഗീകരിയ്ക്കുന്നതു വരെ സമരം തുടരുമെന്നായിരുന്നു പ്രഖ്യാപനം. ആരോഗ്യവകുപ്പ് സമരം അവസാനിപ്പിയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. നഴ്സുമാരുടെ സമരം ജനജീവിതത്തെ ബാധിയ്ക്കുന്നുവെന്ന് കാണിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹരജിയായാണ് സമരം കോടതിയില്‍ എത്തിയത്. നിയമവിരുദ്ധമായ സമരം നിര്‍ത്താതെ ഇവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സാധിയ്ക്കില്ലെന്ന് കോടതി അറിയിച്ചു. നഴ്സ് ജോലിയ്ക്ക് ശമ്പളം കുറവാണെങ്കില്‍ രാജിവെയ്ക്കാം. അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം തുടരരുതെന്നും കോടതി ഉത്തരവിട്ടു. ഉത്തരവ് ലംഘിച്ചാല്‍ ശക്തമായ നടപടികളെടുക്കുമെന്നും കോടതി അറിയിച്ചു. തുടര്‍ന്നാണ് നഴ്സുമാര്‍ സമരം
അവസാനിപ്പിച്ചത്. മൂന്നു ദിവസമായി തുടരുന്ന സമരം റിപ്പോര്‍ട്ടു ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. ഇന്നലെ ഗേറ്റിനു മുന്‍പില്‍ കുത്തിയിരിപ്പു സമരം നടത്തിയ ശേഷമാണ് ഡയറക്റേറ്റിനകത്തേക്ക് പ്രവേശിപ്പിച്ചത്.

TAGS :

Next Story