കാസ്ഗഞ്ച് കലാപം ആസൂത്രിതമെന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ
കാസ്ഗഞ്ച് കലാപം ആസൂത്രിതമെന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ
സംഘര്‍ഷത്തിനിടെ ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ യുണൈറ്റഡ് ഐഗൈന്‍സ്റ്റ് ഹേറ്റ് ആരോപിച്ചു.
ഉത്തര്‍ പ്രദേശിലെ കാസ്ഗഞ്ച് കലാപം ആസൂത്രിതമെന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ വസ്തുത അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. സംഘര്‍ഷത്തിനിടെ ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ യുണൈറ്റഡ് ഐഗൈന്‍സ്റ്റ് ഹേറ്റ് ആരോപിച്ചു. പോലീസും സംഘര്‍ഷത്തിന് ഒത്താശ ചെയ്തുവെന്നാണ് ആരോപണം.
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലും സമീപ പ്രദേശങ്ങളിലും മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്.
കാസ്ഗഞ്ചിനടുത്തുള്ള അമന്‍പൂരില്‍ അധികൃതരുടെ സമോയോചിതമായ ഇടപെടലിനെ തുടര്‍ന്ന് സംഘര്‍ഷം ഒഴിവായി. എന്നാല്‍ കാസ്ഗഞ്ചില്‍ അക്രമികള്‍ക്ക് സഹായം നല്‍കുന്ന നടപടിയാണ് പൊലീസും അധികൃതരും സ്വീകരിച്ചതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
അക്രമണത്തിന്‍റെ ദൃശ്യങ്ങളിലുള്ളവര്‍ക്ക് എതിരെ പോലും കേസെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല. നടപടി എടുത്തെങ്കില്‍ എന്തിനാണ് കേസ് എടുത്തത് എന്ന് പറയാനും പൊലീസിനാകുന്നില്ല. ആക്രമണ സമയത്ത് പുറത്ത് നിന്നുള്ളവര്‍ പ്രദേശത്ത് എത്തിയിരുന്നു. സംഘര്‍ഷത്തിനിടെ ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
മുസ്‍ലിംകളുടെ 27 കടകളും രണ്ട് പള്ളികളും തകര്‍ത്തതായും സാമൂഹ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി. നിരവധി മുസ്‍ലിം ചെറുപ്പക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ പകുതിയില്‍ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല.
ഇവര്‍ക്ക് സര്‍ക്കാര്‍ സഹായവും നല്‍കിയിട്ടില്ല. കാസ്ഗഞ്ചിലെ സാധാരണക്കാര്‍ അക്രമത്തിനും വര്‍ഗ്ഗീയ ധ്രുവീകരണത്തിനും എതിരാണെന്ന് യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റ് നേതാക്കള്‍ വ്യക്തമാക്കി.
Adjust Story Font
16