Quantcast

ആവശ്യമെങ്കില്‍ സിപിഎമ്മിന് വോട്ടെന്ന് ത്രിപുരയിലെ കോണ്‍ഗ്രസ്സ്

MediaOne Logo

Khasida

  • Published:

    5 Jun 2018 2:45 AM GMT

ആവശ്യമെങ്കില്‍ സിപിഎമ്മിന് വോട്ടെന്ന് ത്രിപുരയിലെ കോണ്‍ഗ്രസ്സ്
X

ആവശ്യമെങ്കില്‍ സിപിഎമ്മിന് വോട്ടെന്ന് ത്രിപുരയിലെ കോണ്‍ഗ്രസ്സ്

നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപിയുടെ വാഗ്ദാനങ്ങള്‍ തള്ളി ത്രിപുരയിലെ വോട്ടര്‍മാര്‍

ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപി യുടെ മോഹന വാഗ്ദാനങ്ങള്‍ തള്ളി മുസ്‍ലിം വോട്ടര്‍മാര്‍. മുസ്‍ലിം പോക്കറ്റുകളില്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും തന്നെയാണ് പിന്തുണയേറെയും. ബിജെപിയെ പരാജയപ്പെടുത്താന്‍ ആവശ്യമെങ്കില്‍ സിപിഎമ്മിന് വോട്ട് ചെയ്യാന്‍ തയ്യാറുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അഗര്‍ത്തലയിലെ മുസ്‍ലിം കോളനികളിലുണ്ട്.

ഇത് അഗര്‍ത്തലയിലെ 6 ആം നമ്പര്‍ മണ്ഡലം . ഇവിടെ നിന്നും ഒരു കിലോമറ്റര്‍ മാറിയാല്‍‌ ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തി. 25 വര്‍ഷത്തെ സിപിഎം ഭരണം മുസ്‍ലിം ജീവിത സാഹചര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ കഴിഞ്ഞ ദിവസം മേഖലയില്‍ പ്രചാരണം നടത്തി. പക്ഷേ എന്ത് തന്നെയായാലും ബിജെപിക്ക് വോട്ടില്ലെന്ന് ഇവര്‍ തീര്‍ത്ത് പറയുന്നു.

ബി ജെ പിയുടെ വാഗ്ദാനങ്ങളെല്ലാം കള്ളമാണ്, ത്രിപുരയിലെ ജനങ്ങള്‍ക്ക് അത് അറിയാം, എങ്ങനെയാണ് ബിജെപി കേന്ദ്രത്തില്‍ എത്തിയത് എന്ന്. ത്രിപുര ജനത ബിജെപിയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്ന് പറയുന്നു പ്രദേശവാസിയായ ജമാലുദ്ദീന്‍.

കോണ്‍ഗ്രസ്സ് മണ്ഡലമായിരുന്ന ഇവിടെ സിറ്റിംഗ് എംഎല്‍എ സുദീപ് ബര്‍മ്മന്‍ ഇപ്രാവശ്യം ബിജെപിയില്‍ ചേര്‍ന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ സുദീപ് ബര്‍മ്മന് വോട്ട് ചെയ്ത ആലം ഇപ്പോള്‍, ബി ജെ യെ തുരത്താന്‍ ആവശ്യമെങ്കില്‍ സിപിഎമ്മിനെ പിന്തുണക്കാന്‍ തയ്യാറാണ്.

നേരത്തെ ഞാന്‍ കോണ്‍ഗ്രസ്സിനെയാണ് പിന്തുണച്ചിരുന്നത്. നോക്കൂ ഇപ്പോള്‍ കോണ്‍ഗ്രസ്സ് ആയാലും ഇടത് സര്‍‌ക്കാര്‍ ആയാലും ഇവിടെ സമാധാനം ഉണ്ടാകും. മാണിക് സര്‍ക്കാര്‍ എല്ലാവരെയും മനുഷ്യരായാണ് കാണുന്നതെന്ന് ആലം പറയുന്നു.

അഗര്‍ത്തലയിലും സപീത്തെ ഭോക്സാനഗറിലും, ദക്ഷിണ ത്രിപുരയിലെ സോനമുര മേഖലയിലുമായി ചുരുങ്ങിയത് 5 മണ്ഡലങ്ങളില്‍ മുസ്‍ലിംകള്‍ വിധി നിര്‍ണ്ണയത്തില്‍ പ്രധാന പങ്ക് വഹിക്കും.

TAGS :

Next Story