ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അഫിലിയേഷന്‍: കൂടുതല് ക്രമക്കേടുകള്‍ പുറത്ത്.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അഫിലിയേഷന്‍: കൂടുതല് ക്രമക്കേടുകള്‍ പുറത്ത്.
ഐഐപിഎച് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ എക്സ് ഒഫിഷ്യോ ആക്കിയത് സര്‍ക്കാര്‍ അനുമതിയില്ലാതെയെന്ന് വ്യക്തമായി. ഉദ്യോഗസ്ഥരെ എക്സ് ഒഫിഷ്യോ ആക്കുന്നതിനായി ഉത്തരവിറക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രിലായം
ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അഫിലിയേഷന്‍ നല്‍കിയ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് സംബന്ധിച്ച കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. ഐഐപിഎച് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ എക്സ് ഒഫിഷ്യോ ആക്കിയത് സര്‍ക്കാര്‍ അനുമതിയില്ലാതെയെന്ന് വ്യക്തമായി. ഉദ്യോഗസ്ഥരെ എക്സ് ഒഫിഷ്യോ ആക്കുന്നതിനായി ഉത്തരവിറക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രിലായം. സ്ഥാപനത്തിന് വിദേശ സഹായം വാങ്ങുന്നതിനും വിലക്ക്.
ഐ.ഐ.പി.എചിന്‍റെ മാസ്റ്റര്‍ ഓഫ് ഹെല്‍ത്ത്, പി.എച്.ഡി കോഴ്സുകള്‍ക്ക് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അഫിലിയേഷന്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഐപിഎച് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്ഥാപനമെന്ന നിലപാടാണ് ആ ഘട്ടത്തില്‍ ശ്രീ ചിത്ര അധികൃതര്‍ എടുത്തത്. എന്നാല്‍ ശ്രീ ചിത്രയുടെ ഈ വാദഗതിയെ ഖണ്ഡിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐ.ഐ.പി.എച്ചിന്‍റെ മാതൃസ്ഥാപനമായ പി.എച്.എഫ്.ഐ യില്‍ ആരോഗ്യമന്ത്രാലയ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ എക്സ് ഒഫിഷോ ആക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന കാര്യം വിവരാവകാശ പ്രകാരം ആരോഗ്യമന്ത്രിലായത്തില്‍ തിരക്കിയിരുന്നു. അത്തരമൊരു ഉത്തരവൊന്നും ഇല്ലെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള മറുപടി
ഇതോടെ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ എക്സ് ഒഫിഷോ ആക്കിയ ഐ.ഐ.പി.എചിന്‍റെ നടപടി സംശയത്തിലാവുകയാണ്. ഇതിനിടെ വിദേശ ഫണ്ട് കൈകാര്യ ചെയ്തതിലെ പ്രശ്നങ്ങള്‍ കാരണം ഐ.ഐ.പി.എചിന് വിദേശ സംഭാവന സ്വീകരിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിലക്കുകയും ചെയ്തു. ഇത്രയും ക്രമക്കേടുകളുള്ള സ്ഥാപനത്തിനാണ് നടപടി ക്രമങ്ങള്‍ പാലിക്കാതെ ശ്രീ ചിത്ര അഫിലേഷന്‍ നല്‍കിയത്. ശ്രീ ചിത്രയുടെ നടപടിയെ കൂടുതല്‍ സംശയത്തിലാക്കുന്നതാണ് ഐ.ഐ.പി.എച് സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
Adjust Story Font
16