ഇന്ത്യക്കാരുടെ സന്തോഷം കുറഞ്ഞു; പാകിസ്താന് സന്തോഷം കൂടി
ഇന്ത്യക്കാരുടെ സന്തോഷം കുറഞ്ഞു; പാകിസ്താന് സന്തോഷം കൂടി
പാകിസ്താനും നേപ്പാളിനും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം.
ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ 2018 ലെ ലോക സന്തോഷ സൂചികയില്‍ ('World Happiness Index') ഇന്ത്യയുടെ സ്ഥാനം പിന്നോട്ട്. പാകിസ്താനും നേപ്പാളിനും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. 156 അംഗ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11 സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി 133 ാം സ്ഥാനത്താണ് ഇന്ത്യ. ഇതേസമയം, പാകിസ്താന്‍ 75 ാം സ്ഥാനത്താണ്. UN Sustainable Development Solutions Network ആണ് ലോകത്തെ രാജ്യങ്ങളിലെ സന്തോഷത്തിന്‍റെ അളവ് നിര്‍ണയിച്ചത്.
പ്രതിശീര്‍ഷ വരുമാനം, സാമൂഹ്യ പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സാമൂഹിക സ്വാതന്ത്ര്യം, മഹാമനസ്കത, അഴിമതിരഹിത സാഹചര്യം ഇതൊക്കെ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള മേഖലകള്‍ നിര്‍ണയിച്ചത്. ദാരിദ്യാവസ്ഥയുണ്ടെങ്കില്‍ പോലും നേപ്പാള്‍ വരെ സന്തോഷത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. 101 ാം സ്ഥാനമാണ് നേപ്പാളിനുള്ളത്. ഫിന്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം. 2016 ല്‍ 118-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2017 ലെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 122 ലേക്ക് താഴ്ന്നു. തൊട്ടടുത്ത വര്‍ഷമായപ്പോഴേക്കും 11 സ്ഥാനങ്ങളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഇതേസമയം, പട്ടികയില്‍ നേട്ടമുണ്ടാക്കുകയാണ് പാകിസ്താന്‍. 2017 ല്‍ 80-ാം സ്ഥാനത്തായിരുന്ന പാകിസ്താന്‍ 2018 ല്‍ 75-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍ 97 ാം സ്ഥാനത്തും ബംഗ്ലാദേശ് 115 ാം സ്ഥാനത്തും ശ്രീലങ്ക 116 ാം സ്ഥാനത്തുമാണ്. 86 ാം സ്ഥാനമാണ് ചൈനക്കുള്ളത്. ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. അമേരിക്കയാണെങ്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ നാല് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 18 ാം സ്ഥാനത്തേക്ക് താഴ്‍ന്നു. പട്ടികയില്‍ 20ാമതാണ് യുഎഇ.
Adjust Story Font
16