ലൈംഗികാതിക്രമ പരാതിയില്‍ എയര്‍ ഇന്ത്യ നടപടിയെടുത്തില്ല; എയര്‍ഹോസ്റ്റസ് മന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു
ലൈംഗികാതിക്രമ പരാതിയില്‍ എയര്‍ ഇന്ത്യ നടപടിയെടുത്തില്ല; എയര്‍ഹോസ്റ്റസ് മന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു
പരാതി ഉടന്‍ പരിഗണിക്കാന്‍ എയര്‍ ഇന്ത്യക്ക് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്‍കി.
ലൈംഗികാതിക്രമ പരാതിയില്‍ നീതി തേടി എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസ് വ്യോമയാന മന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഇന്റേണല്‍ കംപ്ലെയിന്‍സ് കമ്മിറ്റി പരാതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. പരാതി ഉടന്‍ പരിഗണിക്കാന്‍ എയര്‍ ഇന്ത്യക്ക് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്‍കി.
സീനിയര്‍ എക്സിക്യൂട്ടീവിന് എതിരായ തൊഴിലിടത്തിലെ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി എയര്‍ ഇന്ത്യ ഇന്‍രേണല്‍ കംപ്ലെയിന്‍സ് കമ്മറ്റിക്ക് നല്‍കിയിട്ടും പരിഗണിക്കാത്ത സാഹചര്യത്തിലാണ് എയര്‍ഹോസ്റ്റസ് വ്യോമയാനമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചത്. ദീര്‍ഘനാളായി സീനിയര്‍ എക്സിക്യൂട്ടീവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നു എന്നാണ് പരാതി.
ലൈംഗിക ചുവയോടെ സംസാരിക്കുന്നു, അധിക്ഷേപിക്കുന്നു, അപമര്യാദയായി പെരുമാറുന്നു എന്നിങ്ങനെയാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ള പരാതികള്‍. കത്ത് മെയ് 25നാണ് എയര്‍ഹോസ്റ്റസ് വ്യോമയാന മന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ചത്.
പരാതി ഉടന്‍ പരിഗണിക്കാന്‍ വ്യോമയാനമന്ത്രി എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ മറ്റൊരു അന്വേഷണ കമ്മറ്റിയെ നിയമിക്കുമെന്നും സുരേഷ് പ്രഭു കത്തിന് മറുപടി നല്‍കി.
Adjust Story Font
16