Quantcast

രണ്ട് രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധജലം തരുന്ന വാട്ടര്‍ എടിഎം

MediaOne Logo

Sithara

  • Published:

    5 Jun 2018 1:37 AM GMT

രണ്ട് രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധജലം തരുന്ന വാട്ടര്‍ എടിഎം
X

രണ്ട് രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധജലം തരുന്ന വാട്ടര്‍ എടിഎം

രണ്ട് രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധജലമാണ് വാട്ടര്‍ എടിഎം കൗണ്ടറില്‍ നിന്ന് ലഭിക്കുക. കുറഞ്ഞ വിലയ്ക്ക് ശുദ്ധജലം ലഭ്യമാക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് വാട്ടര്‍ എടിഎം തുടങ്ങിയത്.

ശുദ്ധജലം ലഭ്യമാക്കാന്‍ വാട്ടര്‍ എടിഎം പദ്ധതി കൊല്‍ക്കത്തയിലും തുടങ്ങി. രണ്ട് രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധജലമാണ് വാട്ടര്‍ എടിഎം കൗണ്ടറില്‍ നിന്ന് ലഭിക്കുക. കുറഞ്ഞ വിലയ്ക്ക് ശുദ്ധജലം ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് വാട്ടര്‍ എടിഎം തുടങ്ങിയത്. സൗത്ത് കൊല്‍ക്കത്തയിലെ ഏക്ദാലിയ പാര്‍ക്കിലാണ് ഇപ്പോള്‍ എടിഎം സ്ഥാപിച്ചിട്ടുള്ളത്. വൈകാതെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ജര്‍മന്‍ നിര്‍മിത എടിഎം കൌണ്ടറുകള്‍ പ്രധാനമായും വേനല്‍ക്കാലത്ത് ഗ്രാമീണര്‍ക്ക് ആശ്വാസമാകും. കുളങ്ങളില്‍ നിന്നും തടാകങ്ങളില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നതിലൂടെ ഗ്രാമീണരില്‍ ജലജന്യ രോഗങ്ങള്‍ വ്യാപകമാണ്. ഇത് തടയാന്‍ കുറഞ്ഞവിലയിലുള്ള ശുദ്ധജല വിതരണം സഹായകമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

പശ്ചിമ ബംഗാളില്‍ ഭൂഗര്‍ഭ ജലത്തില്‍ ആര്‍സെനിക്, ഫ്ളൂറൈഡ് എന്നിവയുടെ സാന്നിധ്യം കൂടുതലാണ്. ഈ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വാട്ടര്‍ എടിഎം സംവിധാനം സഹായകരമാകും എന്നാണ് പ്രതീക്ഷ. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വാട്ടര്‍ എടിഎം കൌണ്ടറുകള്‍ നിലവിലുണ്ട്.

TAGS :

Next Story